തിരുവിതാംകൂർ ദേവസ്വം ബോർഡ് ശബരിമലയിലെ യുവതി പ്രവേശനത്തെ എതിർത്ത് സുപ്രീംകോടതിയിൽ വാദങ്ങൾ സമർപ്പിച്ചതായി റിപ്പോർട്ട്. അതേസമയം മതകാര്യങ്ങളിൽ സ്വന്തമായ നിലപാടെടുക്കാൻ ശബരിമലയ്ക്ക് അവകാശമുണ്ടെന്നും യുവതി പ്രവേശനത്തിന് മാത്രമാണ് വിലക്കെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കി.