തൃ​ശൂ​ർ: ഗു​രു​വാ​യൂ​രി​ൽ വ​ർ​ഷ​ങ്ങ​ളാ​യി ഹി​ന്ദു എം​എ​ൽ​എ​യി​ല്ലെ​ന്ന പ​രാ​മ​ർ​ശ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ. താ​ൻ ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ളി​ൽ​നി​ന്ന് ഒ​ര​ടി പോ​ലും പി​ന്നോ​ട്ടി​ല്ലെ​ന്നും പ​റ​ഞ്ഞ​കാ​ര്യ​ങ്ങ​ളി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

മു​സ്‌​ലിം ലീ​ഗ് മ​തേ​ത​ര​മാ​ണെ​ങ്കി​ൽ താ​നും മ​തേ​ത​ര​വാ​ദി​യാ​ണ്. ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യെ പി​ന്തു​ണ​യ്ക്കു​ന്ന വി.​ഡി.​സ​തീ​ശ​നും കോ​ൺ​ഗ്ര​സും മ​തേ​ത​ര​വാ​ദി​ക​ളാ​ണെ​ങ്കി​ൽ താ​നും മ​തേ​ത​ര​വാ​ദി​യാ​ണ്. പോ​പ്പു​ല​ർ ഫ്ര​ണ്ടു​മാ​യി സ​ഖ്യ​മു​ണ്ടാ​ക്കു​ന്ന പി​ണ​റാ​യി വി​ജ​യ​ന്‍റെ എ​ൽ​ഡി​എ​ഫ് മ​തേ​ത​ര​മാ​ണെ​ങ്കി​ൽ താ​നും മ​തേ​ത​ര​വാ​ദി​യാ​ണെ​ന്നും പ​രി​ഹാ​സ​രൂ​പേ​ണ അ​ദ്ദേ​ഹം അ​വ​കാ​ശ​പ്പെ​ട്ടു.

ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യ്ക്ക് വി​രു​ദ്ധ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യു​മാ​യി വി.​ഡി.​സ​തീ​ശ​ന് എ​ന്ത് ഡീ​ലാ​ണു​ള്ള​തെ​ന്ന് വെ​ളി​പ്പെ​ടു​ത്ത​ണം. എ​ൻ​ഡി​എ​ഫി​നും പോ​പ്പു​ല​ർ ഫ്ര​ണ്ടി​നും കേ​ര​ള​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ചെ​യ്‌​തു​കൊ​ടു​ക്കു​ന്ന​ത് പി​ണ​റാ​യി വി​ജ​യ​നാ​ണെ​ന്ന ആ​രോ​പ​ണ​വും ഗോ​പാ​ല​കൃ​ഷ്‌​ണ​ൻ ഉ​ന്ന​യി​ച്ചു.