കൊല്ലം: പുനലൂരിൽ യുഡിഎഫ് വിമതനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച സഞ്ജയ് ഖാൻ മത്സരരംഗത്തു നിന്ന് പിൻമാറി. കെ.സി.വേണുഗോപാൽ നേരിട്ട് സംസാരിച്ചുവെന്നും യുഡിഎഫിന്റെ വിജയത്തിനായി പ്രവർത്തിക്കുമെന്നും സഞ്ജയ് ഖാൻ വ്യക്തമാക്കി.
പുനലൂർ സീറ്റ് വീണ്ടും മുസ്ലിം ലീഗിന് നൽകിയതിന് പിന്നാലെ ഡിസിസി ഭാരവാഹിയായ നെൽസൺ സെബാസ്റ്റ്യനെ പ്രാദേശിക കോൺഗ്രസ് നേതൃത്വം വിമത സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്നു. പിന്നീട് നേതൃത്വം ഇടപെട്ടതോടെ നെൽസൺ മത്സരരംഗത്തു നിന്ന് പിൻമാറുകയായിരുന്നു.
ഇതോടെയാണ് സഞ്ജയ് ഖാൻ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്. ലീഗ് സ്ഥാനാർഥിയെ അംഗീകരിക്കാൻ കഴിയില്ലെന്നും നാമനിർദ്ദേശ പത്രിക നൽകുമെന്നുമായിരുന്നു സഞ്ജയ് ഖാന്റെ നിലപാട്. തുടർന്ന് കെ.സി.വേണുഗോപാൽ വിഷയത്തിൽ ഇടപെടുകയായിരുന്നു.



