തി​രു​വ​ന​ന്ത​പു​രം: ഭ​ര​ണ​ത്തു​ട​ർ​ച്ച​യ്ക്കാ​യി കേ​ര​ളം ഒ​റ്റ​ക്കെ​ട്ടാ​യി അ​ണി​നി​ര​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. വി​ക​സ​ന​വും ജ​ന​ക്ഷേ​മ​വു​മാ​ണ് എ​ൽ​ഡി​എ​ഫ് ല​ക്ഷ്യം വെ​ക്കു​ന്ന​ത്. വ​ർ​ഗീ​യ​ത​യെ കൂ​ട്ട് പി​ടി​ച്ച് പ്ര​തി​പ​ക്ഷം അ​സ​ത്യ​പ്ര​ച​ര​ണം ന​ട​ത്തു​ക​യാ​ണ്.

പ്ര​ക​ട​ന പ​ത്രി​ക ച​വ​റ്റു​കൊ​ട്ട​യി​ലെ​റി​യു​ന്ന സം​സ്കാ​രം ഇ​ന്നി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. പ​ത്തു​വ​ർ​ഷം മു​ൻ​പു​ള്ള യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ ഭ​ര​ണ​ത്തെ​യും മു​ഖ്യ​മ​ന്ത്രി വി​മ​ർ​ശി​ച്ചു. ​യു​ഡി​എ​ഫ് കാ​ല​ത്ത് 18 മാ​സം പെ​ൻ​ഷ​ൻ മു​ട​ങ്ങി​യി​ട്ടു​ണ്ട്. ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ രം​ഗ​ങ്ങ​ൾ യു​ഡി​എ​ഫ് കാ​ല​ത്ത് ത​ക​ർ​ന്നി​രു​ന്നു.

വി​ദ്യാ​ഭ്യാ​സ​രം​ഗം കു​ത്ത​ഴി​ഞ്ഞു​കി​ട​ക്കു​ക​യാ​യി​രു​ന്നു. ആ ​ഇ​രു​ണ്ട കാ​ല​ത്തു​നി​ന്നാ​ണ് കേ​ര​ള​ത്തെ പു​ന​ർ​നി​ർ​മി​ക്കാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്വം ഇ​ട​ത് സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ശ​ബ​രി​മ​ല​യി​ൽ സ​ര്‍​ക്കാ​രി​ന്‍റേ​ത് കൃ​ത്യ​ത​യോ​ടെ​യു​ള്ള നി​ല​പാ​ടാ​ണ്. ശ​ബ​രി​മ​ല പ്ര​ചാ​ര​ണ വി​ഷ​യ​മാ​ക്ക​ണോ​യെ​ന്ന് പാ​ര്‍​ട്ടി​ക​ള്‍​ക്ക് തീ​രു​മാ​നി​ക്കാം.

പ്ര​ചാ​ര​ണ വി​ഷ​യ​മാ​ക്കി​യാ​ലും എ​ൽ​ഡി​എ​ഫി​നെ ബാ​ധി​ക്കി​ല്ല. മൂ​ന്നാം എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ ഭ​ര​ണ​ത്തി​ലെ​ത്തു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.