കോഴിക്കോട്: പെരുവയൽ പഞ്ചായത്തിലെ എരഞ്ഞിക്കലിൽ ഷിഗല്ല പടരുന്നു. കഴിഞ്ഞദിവസം നടത്തിയ സാമ്പിൾ പരിശോധനയിൽ 12 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതായി അധികൃതർ അറിയിച്ചു
പെരുവയൽ പഞ്ചായത്തിലെ കുറ്റിക്കാട്ടൂരിൽ ഷിഗല്ല ബാധിച്ച് അങ്കണവാടി വിദ്യാർഥി മരിച്ച സാഹചര്യത്തിലാണ് രോഗലക്ഷണം കണ്ടെത്തിയവരിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ചത്. നേരത്തെ രോഗം സ്ഥിരീകരിച്ചവരുടെ ബന്ധുക്കളിലാണ് കൂടുതലും രോഗലക്ഷണങ്ങൾ കണ്ടത്.
നിലവിൽ 34 പേർക്കാണ് രോഗലക്ഷണങ്ങളുള്ളത്. കൂടുതൽ പേർക്ക് ഷിഗല്ല സ്ഥിരീകരിച്ച സാഹചര്യത്തിൽ പെരുവയൽ പഞ്ചായത്തിന്റെയും ആരോഗ്യ വിഭാഗത്തിന്റെയും നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി.



