ഖത്തർ സമുദ്രാതിർത്തിയിൽ ഹെലികോപ്റ്റർ തകർന്നു വീണ് ആറു പേർ കൊല്ലപ്പെട്ടു. സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമായതെന്ന് ഖത്തർ പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു.
പ്രാഥമിക നിഗമനമനുസരിച്ച് സാങ്കേതിക തകരാറിനെ തുടർന്നാണ് ഹെലികോപ്റ്റർ തകർന്നത്. നിലവിലെ പശ്ചിമേഷ്യൻ രാഷ്ട്രീയ സാഹചര്യങ്ങളുമായോ സംഘർഷങ്ങളുമായോ ഈ അപകടത്തിന് ബന്ധമില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
കാണാതായവർക്കായി കടലിൽ വിപുലമായ തെരച്ചിൽ ആരംഭിച്ചു. ഇതിനായി പ്രത്യേക സൈനിക വിഭാഗത്തെ മന്ത്രാലയം നിയോഗിച്ചിട്ടുണ്ട്. അപകടത്തിൽ മരിച്ച ആറു പേരെയും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇവരുടെ വിവരങ്ങൾ പുറത്തുവിടാൻ മന്ത്രാലയം തയ്യാറായിട്ടില്ല.



