ചാ​വ​ക്കാ​ട്: വീ​ട്ടി​ലെ പ്ര​സ​വ​ത്തി​ന് പി​ന്നാ​ലെ അ​മ്മ​യും കു​ഞ്ഞും മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ. എ​ട​ക്ക​ഴി​യൂ​ർ ക​ല്ലു​വ​ള​പ്പി​ൽ ഇ​ബ്രാ​ഹിം(43) ആ​ണ് കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​ത്. ര​ണ്ട് മാ​സം മു​ൻ​പ് ആ​യി​രു​ന്നു ഇ​ബ്രാ​ഹി​മി​ന്‍റെ ഭാ​ര്യ മു​ഹ​സി​ന(37) വീ​ട്ടി​ൽ പ്ര​സ​വി​ച്ച​ത്.

വീ​ട്ടി​ലെ പ്ര​സ​വ​ത്തി​ന് പി​ന്നാ​ലെ ആ​റാം ദി​വ​സം കു​ട്ടി മ​രി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ അ​ണു​ബാ​ധ മൂ​ലം മാ​സ​ങ്ങ​ളാ​യി ദു​രി​ത​ത്തി​ലാ​യി​രു​ന്നു. ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ രൂ​ക്ഷ​മാ​യ​തി​നെ തു​ട​ർ​ന്ന് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മു​ഹ​സി​ന മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടി​രു​ന്നു. 15 ദി​വ​സ​ത്തി​നു​ള്ളി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്.