ക​ണ്ണൂ​ർ: സ​ണ്ണി ജോ​സ​ഫി​ന്‍റെ പ​രി​ഹാ​സ​ത്തി​ന് മ​റു​പ​ടി​യു​മാ​യി പേ​രാ​വൂ​രി​ലെ സി​പി​എം സ്ഥാ​നാ​ർ​ഥി കെ.​കെ. ശൈ​ല​ജ. പാ​ർ​ട്ടി​യി​ൽ പ്രൊ​മോ​ഷ​ൻ കി​ട്ടി​യ​ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ തോ​റ്റ​ത് കൊ​ണ്ട​ല്ലെ​ന്നും 2024ൽ ​തോ​റ്റ​ത് കോ​ൺ​ഗ്ര​സ്‌ അ​ധി​കാ​ര​ത്തി​ൽ വ​രു​മെ​ന്ന് ജ​നം വി​ചാ​രി​ച്ച​ത് കൊ​ണ്ടാ​ണെ​ന്നും കെ.​കെ. ശൈ​ല​ജ പ​റ​ഞ്ഞു.

ഇ​രി​ട്ടി താ​ലൂ​ക്ക് ഓ​ഫീ​സി​ൽ നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ച​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു കെ.​കെ. ശൈ​ല​ജ. ഒ​രോ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തോ​ൽ​ക്കു​മ്പോ​ഴും കെ.​കെ. ശൈ​ല​ജ​യ്ക്ക് പാ​ര്‍​ട്ടി പ്ര​മോ​ഷ​ൻ ന​ൽ​കു​മെ​ന്നാ​യി​രു​ന്നു കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ സ​ണ്ണി ജോ​സ​ഫി​ന്‍റെ പ്ര​തി​ക​ര​ണം.

അ​ഭി​മാ​ന​ത്തോ​ടെ ആ​ണ് പേ​രാ​വൂ​രി​ൽ മ​ത്സ​രി​ക്കു​ന്ന​ത്. ജ​യി​ക്കാ​വു​ന്ന മ​ണ്ഡ​ല​ങ്ങ​ളി​ൽ മാ​ത്രം മ​ത്സ​രി​ക്കു​ന്ന​ത് അ​ല്ല ഞ​ങ്ങ​ളു​ടെ രീ​തി​യെ​ന്നും കെ​കെ ശൈ​ല​ജ പ​റ​ഞ്ഞു.

വ​ട​ക​ര​യി​ൽ ശൈ​ല​ജ തോ​റ്റ​പ്പോ​ള്‍ സം​ഘ​ട​ന​യി​ൽ കേ​ന്ദ്ര ക​മ്മി​റ്റി​യി​ലെ​ത്തി. ഇ​ത്ത​വ​ണ പോ​ളി​റ്റ് ബ്യൂ​റോ​യി​ൽ എ​ത്തു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കാ​മെ​ന്നും സ​ണ്ണി ജോ​സ​ഫ് പ​റ​ഞ്ഞു. കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​യി​ലെ വി​മ​ത പ്ര​ശ്നം പ​രി​ഹ​രി​ക്കു​മെ​ന്നും കെ. ​സു​ധാ​ക​ര​ൻ പേ​രാ​വൂ​രി​ലും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് എ​ത്തു​മെ​ന്നും സ​ണ്ണി ജോ​സ​ഫ് പ​റ​ഞ്ഞു. ഇ​രി​ട്ടി താ​ലൂ​ക്ക് ഓ​ഫീ​സി​ല്‍ രാ​വി​ലെ എ​ത്തി​യ സ​ണ്ണി ജോ​സ​ഫ് പ​ത്രി​ക സ​മ​ര്‍​പ്പി​ച്ചു.