കൊ​ച്ചി: ക​ലൂ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കാ​നി​റ​ങ്ങി​യ സി​നി​മാ ന​ടി​ക്കു നേ​രെ ലൈം​ഗീ​കാ​തി​ക്ര​മം ന​ട​ത്തി​യ​യാ​ൾ അ​റ​സ്റ്റി​ൽ. കൊ​ച്ചി ക​ത്രി​ക്ക​ട​വ് സ്വ​ദേ​ശി വി​പി​ൻ റോ​യ്(39)​ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

എം​ബി​എ ബി​രു​ദ​ധാ​രി​യാ​യ ഇ​യാ​ൾ ഐ​ടി സ്ഥാ​പ​ന​ത്തി​ലെ മാ​നേ​ജ​രാ​ണ്. വ്യാ​ഴാ​ഴ്ച​യാ​ണ് സം​ഭ​വം. വൈ​കി​ട്ട് ന​ട​ക്കാ​നി​റ​ങ്ങി​യ ന​ടി​യെ ശ​ല്യം ചെ​യ്ത ഇ​യാ​ൾ, ശ​രീ​ര​ത്തി​ൽ ക​യ​റി പി​ടി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ പാ​ലാ​രി​വ​ട്ടം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ ന​ടി​യു​ടെ മൊ​ഴി പോ​ലീ​സ് എ​ടു​ത്തു. ശ​ല്യം ചെ​യ്ത​തി​നും സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ച​തി​നു​മാ​ണ് ഇ​യാ​ൾ​ക്കെ​തി​രെ കേ​സ്. നി​ല​വി​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ള്ള വി​പി​ൻ റോ​യി​യെ മ​ജി​സ്ട്രേ​റ്റി​ന് മു​ന്നി​ൽ ഹാ​ജ​രാ​ക്കും.