കൊ​ച്ചി: ജ​ന​ങ്ങ​ളു​ടെ നി​കു​തി പ​ണം ഉ​പ​യോ​ഗി​ച്ച് സ​ര്‍​ക്കാ​രും മു​ഖ്യ​മ​ന്ത്രി​യും ക​ള്ള​പ്ര​ചാ​ര​ണം ന​ട​ത്തു​ക​യാ​ണെ​ന്ന് വി.​ഡി സീ​ശ​ന്‍. 110000 കോ​ടി രൂ​പ കി​ഫ്ബി​ക്ക് ചി​ല​വാ​ക്കി എ​ന്നാ​ണ് ക​ള്ള​പ്ര​ചാ​ര​ണം. റേ​ഷ​ന്‍ കൊ​ടു​ക്കു​ന്ന​ത് ഔ​ദാ​ര്യ​മ​ല്ല.

ആ​രോ​ഗ്യ കേ​ര​ളം മോ​ര്‍​ച്ച​റി​യി​ലാ​ണ് എ​ന്നാ​ണ് ജ​ന​ങ്ങ​ള്‍ ഇ​പ്പോ​ള്‍ പ​റ​യു​ന്ന​ത്. പി​ആ​ര്‍ പ്ര​വ​ര്‍​ത്ത​നം കൊ​ണ്ട് മു​ഖ്യ​മ​ന്ത്രി മേ​നി ന​ടി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണ്. അ​ത് ഞ​ങ്ങ​ള്‍ പൊ​ളി​ച്ചു കാ​ട്ടു​മെ​ന്ന് വി.​ഡി സ​തീ​ശ​ന്‍ പ​റ​വൂ​രി​ല്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു.

110000 കോ​ടി രൂ​പ കി​ഫ്ബി​ക്ക് ചി​ല​വാ​ക്കി എ​ന്നാ​ണ് ക​ള്ള​പ്ര​ചാ​ര​ണം. 38000 കോ​ടി രൂ​പ​യാ​ണ് ചി​ല​വാ​ക്കി​യ​ത്. അ​തി​ല്‍ 30000 കോ​ടി നി​കു​തി വ​രു​മാ​ന​ത്തി​ല്‍ നി​ന്നും എ​ടു​ത്ത​താ​ണ്. ബാ​ക്കി 8000 കോ​ടി രൂ​പ ക​ടം എ​ടു​ത്ത​താ​ണ്.

10 വ​ര്‍​ഷ​ത്തേ​ക്ക് അ​ന്നം കൊ​ടു​ക്കു​മെ​ന്ന് പ​റ​ഞ്ഞു. റേ​ഷ​ന്‍ കൊ​ടു​ത്ത​താ​ണ്. ഏ​തെ​ങ്കി​ലും സ​ര്‍​ക്കാ​ര്‍ കേ​ര​ള​ത്തി​ല്‍ റേ​ഷ​ന്‍ മു​ട​ക്കി​യി​ട്ടു​ണ്ടോ. ഇ​വ​ര് പ​റ​യു​ന്ന​ത് കേ​ട്ടാ​ല്‍ പ​ത്തു വ​ര്‍​ഷ​മാ​യി​ട്ട് റേ​ഷ​ന്‍ മു​ട​ങ്ങാ​ത്ത ആ​ദ്യ​ത്തെ സം​സ്ഥാ​ന​മാ​ണ് കേ​ര​ളം എ​ന്നു തോ​ന്നും.

കോ​ണ്‍​ഗ്ര​സ് സ​ര്‍​ക്കാ​രാ​ണ് കേ​ര​ള​ത്തി​ല്‍ ആ​ദ്യ​മാ​യി റേ​ഷ​ന്‍ ന​ട​പ്പാ​ക്കി​യ​ത്. അ​ച്ചു​താ​ന​ന്ദ​ന്‍ ഭ​രി​ച്ച​പ്പോ​ഴും ഉ​മ്മ​ന്‍​ചാ​ണ്ടി ഭ​രി​ച്ച​പ്പോ​ഴും എ.​കെ. ആ​ന്‍റ​ണി ഭ​രി​ച്ച​പ്പോ​ഴും ഒ​ന്നും റേ​ഷ​ന്‍ മു​ട​ങ്ങി​യി​ട്ടി​ല്ല. പു​തി​യ അ​വ​കാ​ശ വാ​ദ​മാ​ണ്. ഫ്‌​ള​ക്‌​സി​ല്‍ എ​ഴു​തി വ​ച്ചി​രി​ക്കു​ക​യാ​ണ് അ​ന്നം ത​ന്നു​വെ​ന്ന്. ഇ​വ​രു​ടെ ഔ​ദ്യോ​ര്യ​മാ​ണോ അ​ത്.

തി​രു​വ​ന​ന്ത​പു​ര​ത്ത് ബ​ന്ധു​ക്ക​ള്‍ പ​രാ​തി പ​റ​യു​ക​യാ​ണ്. അ​വി​ടെ തീ​പി​ടി​ത്തം ഉ​ണ്ടാ​യ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് അ​ഞ്ച് പേ​ര്‍ മ​രി​ച്ച​തെ​ന്ന്. ഗൗ​ര​വ​ക​ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണം. ആ​രോ​ഗ്യ കേ​ര​ളം വെ​ന്‍റി​ലേ​റ്റ​റി​ലാ​ണ്. വെ​ന്‍റി​ലേ​റ്റ​റി​ല്‍ അ​ല്ല മോ​ര്‍​ച്ച​റി​യി​ലാ​ണ് എ​ന്നാ​ണ് ജ​ന​ങ്ങ​ള്‍ പ​റ​യു​ന്ന​ത്. എ​ല്ലാ രം​ഗ​ത്തും തി​ക​ഞ്ഞ പ​രാ​ജ​യ​മാ​ണ്. പി​ആ​ര്‍ പ്ര​വ​ര്‍​ത്ത​നം കൊ​ണ്ട് മു​ഖ്യ​മ​ന്ത്രി മേ​നി ന​ടി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണ്. അ​ത് ഞ​ങ്ങ​ള്‍ പൊ​ളി​ച്ചു കാ​ട്ടും.

മി​ഷ​ന്‍ 26 ഞ​ങ്ങ​ള്‍ ഒ​രു വ​ര്‍​ഷം മു​മ്പേ ആ​രം​ഭി​ച്ച​താ​ണ്. അ​ത് വ​ള​രെ ഫ​ല​പ്ര​ദ​മാ​ണ്. ഈ ​സ​ര്‍​ക്കാ​രി​നെ താ​ഴെ ഇ​റ​ക്ക​ണ​മെ​ന്ന വാ​ശി​യോ​ടെ ജ​ന​ങ്ങ​ള്‍ നി​ല്‍​ക്കു​മ്പോ​ള്‍ ന​മ്മു​ടെ പ്ര​വ​ര്‍​ത്ത​ക​ര്‍ കൂ​ടെ​യു​ണ്ടാ​വും. സ​ര്‍​ക്കാ​രി​ന്‍റെ ദു​ര്‍​ഭ​ര​ണം ജ​ന ജീ​വി​ത​ത്തെ എ​ത്ര ദോ​ഷ​ക​ര​മാ​യി ബാ​ധി​ച്ചു​വെ​ന്നാ​ണ് ച​ര്‍​ച്ച. 12 മാ​സ​ക്കാ​ല​മാ​യി ഇ​ന്ത്യ​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ വി​ല​ക്ക​റ്റ​മു​ണ്ടാ​യ​ത് കേ​ര​ള​ത്തി​ലാ​ണ്. വി​ല​ക്ക​യ​റ്റം കു​റ​യ്ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി​യും സ​ര്‍​ക്കാ​രും എ​ന്ത് ന​ട​പ​ടി എ​ടു​ത്തു. ജ​ന​ങ്ങ​ളെ പൊ​റു​തി​മു​ട്ടു​ക​യാ​ണ്.

സ​പ്ലൈ​ക്കോ ത​ക​ര്‍​ന്നു. സ​പ്ലൈ​ക്കോ​യ്ക്ക് മാ​ർ​ക​റ്റി​ല്‍ ഇ​ട​പെ​ടാ​ന്‍ ക​ഴി​യു​ന്നി​ല്ല. കോ​ടി​ക​ളാ​ണ് കൊ​ടു​ക്കാ​നു​ള്ള​ത്. സ​ര്‍​ക്കാ​ര്‍ നി​സം​ഗ​രാ​ണ്. പ്ര​ചാ​ര​ണം മാ​ത്ര​മേ​യു​ള്ളു. ഞാ​നും നി​ങ്ങ​ളും നി​കു​തി അ​ട​യ്ക്കു​ന്ന കോ​ടാ​നു​കോ​ടി പ​ണ​ത്തി​ല്‍ നി​ന്നും പ്ര​ചാ​ര​ണ​ങ്ങ​ള്‍ ന​ട​ത്തു​ന്നു. ക​ള്ള പ്ര​ചാ​ര​ണ​ങ്ങ​ളാ​ണ് ന​ട​ത്തു​ന്ന​ത് എ​ന്ന് വി.​ഡി സ​തീ​ശ​ന്‍ പ​റ​ഞ്ഞു.