കോ​ട്ട​യം: മി​ക്ക തെ​ര​ഞ്ഞെ​ടു​പ്പു​ക​ളും വേ​ന​ല്‍​ക്കാ​ല​ത്താ​ണ്. ഇ​ത്ത​വ​ണ മ​ല​യോ​രം ക​രി​ഞ്ഞു​ണ​ങ്ങി​യ സ​മ​യ​ത്താ​ണു നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്. വി​നോ​ദ സ​ഞ്ചാ​ര​കേ​ന്ദ്ര​മാ​യ വാ​ഗ​മ​ണി​ലേ​ക്കു​ള്ള പ്ര​ധാ​ന പാ​ത​യി​ലെ ചെ​റു കു​ന്നു​ക​ളും മൊ​ട്ട​ക്കു​ന്നു​ക​ളും വ​ഴി​യോ​ര​ങ്ങ​ളി​ലെ മ​ര​ങ്ങ​ളു​മെ​ല്ലാം വേ​ന​ലി​ല്‍ ക​രി​ഞ്ഞു​ണ​ങ്ങി​യി​രി​ക്കു​ക​യാ​ണ്. ഇ​ന്ത്യ​യി​ലെ സ്‌​കോ​ട്‌​ല​ൻ​ഡ് എ​ന്ന​റി​യ​പ്പെ​ടു​ന്ന വാ​ഗ​മ​ണി​ലേ​ക്കു​ള്ള യാ​ത്ര​യി​ല്‍ പ​ച്ച​പ്പ് നി​റ​ഞ്ഞ കു​ന്നി​ന്‍​ചെ​രു​വു​ക​ളെ​ല്ലാം ക​രി​ഞ്ഞു​ണ​ങ്ങി, മ​ര​ങ്ങ​ള്‍ ഇ​ല​പൊ​ഴി​ഞ്ഞു നി​ല്‍​ക്കു​ന്നു.

പു​ല​ര്‍​കാ​ല​ത്തും വൈ​കു​ന്നേ​ര​ങ്ങ​ളി​ലും മാ​ത്രം ചെ​റി​യ ത​ണു​പ്പും മ​ഞ്ഞു​മു​ണ്ട്. പ​ക​ല്‍ സ​മ​യ​ത്തെ ന​ല്ല പൊ​ള്ളു​ന്ന വെ​യി​ലാ​ണ്. വേ​ന​ല്‍​ക്കാ​ല​മ​ല്ലാ​ത്ത സ​മ​യ​ത്ത് പ​ക​ല്‍ സ​മ​യം ക​ന​ത്ത വെ​യി​ലു​ണ്ടെ​ങ്കി​ലും ചൂ​ട് അ​റി​യി​ല്ലാ​യി​രു​ന്നു. ഇ​പ്പോ​ള്‍ ചൂ​ട് ന​ല്ല​തു പോ​ലെ അ​റി​യാം. വേ​ന​ലി​ല്‍ മ​ലോ​യ​രം ക​രി​ഞ്ഞെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​പ്പും പ്ര​ചാ​ര​ണ​വും മ​ല​യോ​ര​ത്ത് ഒ​രു മ​ഴ പെ​യ്ത പോ​ലെ ആ​വേ​ശം സൃ​ഷ്ടി​ച്ചി​ട്ടി​ട്ടു​ണ്ട്.

തീ​ക്കോ​യി പ​ഞ്ചാ​യ​ത്താ​ണ് കോ​ട്ട​യം ജി​ല്ല​യു​ടെ അ​തി​ര്‍​ത്തി പ​ങ്കി​ടു​ന്ന പ​ഞ്ചാ​യ​ത്ത്. ക​ര്‍​ഷ​ക​രും കൃ​ഷി​ക്കാ​രും സാ​ധാ​ര​ണ ജ​ന​ങ്ങ​ളു​മാ​ണ് ഏ​റെ​യും അ​ധി​വ​സി​ക്കു​ന്ന ഇ​വി​ടെ വ​ന്യ​ജീ​വി അ​ക്ര​മ​ണം, കാ​ര്‍​ഷി​ക മേ​ഖ​ല​യി​ലെ ത​ക​ര്‍​ച്ച, പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ള്‍, കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം മു​ല​മു​ണ്ടാ​കു​ന്ന പ്ര​ശ്‌​ന​ങ്ങ​ള്‍, ടൂ​റി​സം വി​ക​സ​നം, റോ​ഡ് വി​ക​സ​നം, കു​ടി​വെ​ള്ള, പ​ട്ട​യ പ്ര​ശ്‌​ന​ങ്ങ​ള്‍ തു​ട​ങ്ങി ഒ​ട്ടേ​റെ കാ​ര്യ​ങ്ങ​ളാ​ണ് ഇ​വി​ടു​ത്തെ വോ​ട്ട​ര്‍​മാ​ര്‍​ക്ക് സ്ഥാ​നാ​ര്‍​ഥി​ക​ളോ​ട് പ​റ​യാ​നു​ള്ള​ത്.

യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി എം.​ജെ. സെ​ബാ​സ്റ്റി​യ​ന്‍ (സ​ജി)​യും എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി സി​റ്റിം​ഗ് എം​എ​ല്‍​എ സെ​ബാ​സ്റ്റ്യ​ന്‍ കു​ള​ത്തു​ങ്ക​ലും എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി​യാ​യി മു​ന്‍ എം​എ​ല്‍​എ പി.​സി. ജോ​ര്‍​ജു​മാ​ണ് പൂ​ഞ്ഞാ​റി​ല്‍ മ​ത്സ​രി​ക്കു​ന്ന​ത്. മൂ​ന്നു സ്ഥാ​നാ​ര്‍​ഥി​ക​ളും ക​ളം നി​റ​ഞ്ഞ​തോ​ടെ മ​ല​യോ​രം ശ​രി​ക്കും തെ​ര​ഞ്ഞെ​ടു​പ്പു ചൂ​ടി​ന്റെ ആ​വേ​ശ​ത്തി​ലാ​ണ്.

ഈ​രാ​റ്റു​പേ​ട്ട-​വാ​ഗ​മ​ണ്‍ റോ​ഡി​ലെ പ്ര​ധാ​ന ആ​ക​ര്‍​ഷ​ണ കേ​ന്ദ്ര​മാ​ണ് വെ​ള​ളി​കു​ളം കു​രി​ശു​പ​ള്ളി. ലേ​ലം സി​നി​മ​യി​ല്‍ സു​രേ​ഷ്‌​ഗോ​പി ലോ​റി​യു​മാ​യെ​ത്തി മെ​ഴു​കു​തി​രി ക​ത്തി​ച്ച് പ്രാ​ര്‍​ഥി​ക്കു​ന്ന സീ​ന്‍ ഇ​വി​ടെ​യാ​ണ് ഷൂ​ട്ട് ചെ​യ്ത​ത്. പാ​പ്പ​ന്‍, റ​ണ്‍​വേ സി​നി​മ​യി​ലെ ഏ​താ​നും രം​ഗ​ങ്ങ​ളും ഇ​വി​ടെ ഷൂ​ട്ട് ചെ​യ്തി​ട്ടു​ണ്ട്്. ഇ​തു​വ​ഴി പോ​കു​ന്ന വാ​ഹ​ന​ങ്ങ​ളി​ലെ യാ​ത്ര​ക്കാ​ര്‍ ഇ​വി​ടെ​യെ​ത്തി നേ​ര്‍​ച്ച​യി​ടു​ക​യും പ്രാ​ര്‍​ഥി​ക്കു​ക​യും ചെ​യ്യാ​റു​ണ്ട്. പ​ള്ളി​യി​ലെ കു​ള​ത്തി​ലെ ഞ്ചി​യാ​ത്ര​യും മീ​ന്‍​വ​ള​ര്‍​ത്ത​ലും കാ​ണാ​ന്‍ ധാ​രാ​ളം പേ​രാ​ണ് എ​ത്തു​ന്ന​തെ​ന്ന് വെ​ള​ളി​കു​ളം സെ​ന്റ് ആ​ന്റ​ണീ​സ് പ​ള്ളി വി​കാ​രി ഫാ. ​സ്‌​ക​റി​യ വേ​ക​ത്താ​നം പ​റ​ഞ്ഞു.

ടൂ​റി​സ​ത്തി​നു വ​ലി​യ പ്രാ​ധാ​ന്യ​മു​ള്ള വാ​ഗ​മ​ണി​ല്‍ ത​ദ്ദേ​ശ​വാ​സി​ക​ളെ ഉ​ള്‍​പ്പെ​ടു​ത്തി​യു​ള്ള ഉ​ത്ത​ര​വാ​ദി​ത്വ ടൂ​റി​സം പ്രോ​ത്സാ​ഹി​പ്പി​ക്ക​ണ​മെ​ന്നും കാ​ര്‍​ഷി​ക പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​ൻ സ​ഹാ​യി​ക്കാ​ന്‍ ജ​ന​പ്ര​തി​നി​ധി​ക​ള്‍ മു​ന്നോ​ട്ടു വ​ര​ണ​മെ​ന്നും ഫാ. ​സ്‌​ക​റി​യ വേ​ക​ത്താ​നം പ​റ​ഞ്ഞു. ഈ​രാ​റ്റു​പേ​ട്ട-​പീ​രു​മേ​ട് ഹൈ​വേ​യു​ടെ ഭാ​ഗ​മാ​യി​ട്ടു​ള്ള വാ​ഗ​മ​ണ്‍ റോ​ഡ് ബി​എം​ആ​ന്‍​ഡി ബി​സി നി​ല​വാ​ര​ത്തി​ല്‍ ടാ​ര്‍ ചെ​യ്തു എ​ന്ന​ത​ല്ലാ​തെ വീ​തി കൂ​ട്ടി​യു​ള്ള റോ​ഡ് വി​ക​സ​നം ന​ട​ന്നി​ട്ടി​ല്ലെ​ന്ന് തീ​ക്കോ​യി പ​ഞ്ചാ​യ​ത്ത് മു​ന്‍ പ്ര​സി​ഡ​ന്റ് കൂ​ടി​യാ​യ കെ.​സി. ജ​യിം​സ് പ​റ​ഞ്ഞു.

പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ള്‍ നേ​രി​ടാ​നു​ള്ള യാ​തൊ​രു മു​ന്നൊ​രു​ക്ക​ങ്ങ​ളും സം​വി​ധാ​ന​ങ്ങ​ളും ഇ​വി​ടെ​യി​ല്ല. കാ​ര്‍​ഷി​ക വി​ള​ക​ളു​ടെ വി​ല ത​ക​ര്‍​ച്ച ക​ര്‍​ഷ​ക​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ് ധാ​രാ​ളം ക്ഷീ​ര​ക​ര്‍​ഷ​ക​രും ഇ​വി​ടെ​യു​ണ്ട്. ഇ​വ​രും പ്ര​തി​സ​ന്ധി​യി​ലാ​ണ്. കാ​രി​കാ​ട് ടോ​പ്പി​ല്‍ ടൂ​റി​സ​ത്തി​ന്റെ ഭാ​ഗ​മാ​യി സ്ഥാ​പി​ച്ച പ​വ​ലി​യ​ന്‍ ഇ​തു​വ​രെ തു​റ​ന്നു നി​ല്‍​കി​യി​ട്ടി​ല്ലെ​ന്നും കെ.​സി.​ജ​യിം​സ് പ​റ​ഞ്ഞു.

വ​ന്യ​ജീ​വി അ​ക്ര​മ​ണം ത​ട​യാ​ന്‍ പു​തി​യ ജ​ന​പ്ര​തി​നി​ധി​ക​ള്‍ മു​ന്നോ​ട്ടു വ​ര​ണ​മെ​ന്നാ​ണ് ക​ര്‍​ഷ​ക​രാ​യ വെ​ള്ളി​കു​ളം മാ​ന്നാ​ട്ട് ജോ​ര്‍​ജ് അ​ഗ​സ്റ്റി​യ​നും കൊ​ച്ചു​പു​ര​യ്ക്ക​ല്‍ സ​ണ്ണി സെ​ബാ​സ്റ്റ്യ​നും പ​റ​യു​ന്ന​ത്. കാ​ട്ടു​പ​ന്നി​യു​ടെ ശ​ല്യം മൂ​ലം ഇ​വി​ടു​ത്തെ ക​ര്‍​ഷ​ക​ര്‍ പൊ​റു​തി മു​ട്ടി​യി​രി​ക്കു​ക​യാ​ണെ​ന്നും ഇ​രു​വ​രും പ​റ​ഞ്ഞു.

ഈ​രാ​റ്റു​പേ​ട്ട-​വാ​ഗ​മ​ണ്‍ റോ​ഡി​ലെ വ​ഴി​ക്ക​ട​വ് ചെ​ക്ക് പോ​സ്റ്റാ​ണ് കോ​ട്ട​യം ജി​ല്ല​യു​ടെ അ​തി​ര്‍​ത്തി. പി​ന്നെ പീ​രു​മേ​ട് മ​ണ്ഡ​ല​ത്തി​ന്റെ ഭാ​ഗ​മാ​യ വാ​ഗ​മ​ണാ​ണ്. ഇ​വി​ടെ​യു​ള്ള ത​മി​ഴ് വോ​ട്ട​ര്‍​മാ​രെ സ്വാ​ധീ​നി​ക്കാ​ന്‍ ത​മി​ഴി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് പോ​സ്റ്റ​റു​ക​ള്‍ പ​തി​പ്പി​ച്ചി​ട്ടു​ണ്ട്. നോ​മ്പു​കാ​ല​ത്ത് വാ​ഗ​മ​ണ്‍ കു​രി​ശു​മ​ല ക​യ​റു​വാ​നും ധാ​രാ​ളം ആ​ളു​ക​ളാ​ണ് കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്ന് എ​ത്തു​ന്ന​ത്.