കൊച്ചി: വടുതലയില്‍ മരിച്ചനിലയിൽ കണ്ടെത്തിയത് തിരുവനന്തപുരം വിളപ്പില്‍ശാല സ്വദേശികള്‍. അശ്വതി എസ്. നായര്‍, അമ്മ ശ്രീകുമാരി, അശ്വതിയുടെ 14, 10 വയസുള്ള രണ്ടു ആണ്‍കുട്ടികളും രണ്ടു വയസ് പ്രായമായ പെണ്‍കുട്ടിയുമാണ് മരിച്ചത്.
കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റിയില്‍ ചികിത്സയ്ക്കായി എത്തിയ ഇവര്‍ രണ്ടു മാസമായി വടുതലയില്‍ വാടകയ്ക്കു താമസിക്കുകയാണ്.
മൃതദേഹത്തിനു രണ്ടു ദിവസത്തെ പഴക്കമുണ്ട്. ആത്മഹത്യക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ ഭര്‍ത്താവ് ലിവര്‍ സിറോസിസ് ബാധിച്ചാണ് മരിച്ചത്. ഭര്‍ത്താവിന്റെ അടുത്തേക്കു ഞങ്ങളും പോകുന്നുവെന്നു പറഞ്ഞാണ് ആത്മഹത്യ കുറിപ്പ് എന്നാണ് എംഎല്‍എ ടി.ജെ. വിനോദ് പറഞ്ഞത്.
അശ്വതിയുടെ പേരിലാണ് വീട് വാടകയ്ക്ക് എടുത്തത്. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം സ്ത്രീകള്‍ ജീവനൊടുക്കിയെന്നാണ് നിഗമനം. ഭര്‍ത്താവിന്റെ മരണത്തിനു ശേഷം യുവതിക്കു മാനസിക സമ്മർദം അനുഭവിച്ചിരുന്നതായി പറയുന്നു. അയല്‍വാസികളാണ് ഇവരെ മരിച്ചനിലയില്‍ കണ്ടത്.



