സംസ്ഥാനത്ത് സ്വർണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ. ഇന്ന് പവന് 2200 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ വില 107040 രൂപയിലെത്തി. ഗ്രാമിന് 13,380 രൂപ നൽകണം. ഇന്നലെ 13655 രൂപയിലാണ് വ്യാപാരം നടന്നത്.
ഇന്നലെ വൈകിട്ട് സ്വർണവില പവന് 109240 രൂപയായി കുറഞ്ഞിരുന്നു. രാവിലെ 1,10,680 രൂപയിലാണ് വ്യാപാരം നടന്നത്. 1440 രൂപ ഇന്നലെ വൈകുന്നേരത്തോടെ കുറഞ്ഞു. കഴിഞ്ഞ ദിവസം പവന് 480 രൂപയാണ് ഒറ്റയടിക്ക് ഉയർന്ന ശേഷമാണ് ഒരു പവൻ സ്വർണത്തിന്റെ വില 1,10,680 രൂപയിലെത്തിയത്.
ഇന്ന് ഒരു ദിവസംകൊണ്ട് തന്നെ 2,200 രൂപയുടെ ഇടിവ് രേഖപ്പെടുത്തിയതോടെ, സ്വർണം വാങ്ങാൻ കാത്തിരുന്നവർക്കായി ഇത് വലിയ ആശ്വാസമായി.



