കൊച്ചി: ഏറ്റുമാനൂർ നിയമസഭ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയായി കഴിഞ്ഞ ദിവസം നിശ്ചയിച്ച വീണാ നായർക്ക് പകരം ശാസ്ത്രീയ സംഗീതജ്ഞയും നർത്തകിയുമായ ആതിര ഡി. നായരെ ട്വൻ്റി 20 പാർട്ടി പ്രഖ്യാപിച്ചു. കേവലം 25 വയസ് പ്രായമുള്ള ആതിര എന്‍ഡിഎ സഖ്യത്തിന്റ കേരളത്തിലെ ഏറ…

കമ്പ്യൂട്ടർ സയൻസിൽ മാസ്റ്റർ ഡിഗ്രിയുള്ള ആതിര സംരംഭകയും, സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമാണ്. സാങ്കേതിക കാരണങ്ങളാൽ ഏറ്റുമാനൂരിൽ ആദ്യം പ്രഖ്യാപിച്ച സ്ഥാനാർത്ഥി വീണാ നായർക്ക് പകരം ആതിരയെ തീരുമാനിച്ചത്.

സണ്ണി കടൂത്താഴെയാണ് മുവാറ്റുപുഴയിലെ എൻഡിഎ -ട്വന്റി20 സ്ഥാനാര്‍ത്ഥി. വിവാദ വന്യജീവി കാര്‍ഷിക നിയമ ഭേദഗതി നിര്‍ദ്ദേശങ്ങള്‍ക്കെതിരെ കേരളത്തില്‍ ആദ്യമായി കര്‍ഷകരെ സംഘടിപ്പിച്ച് കോതമംഗലത്ത് പ്രതിഷേധ സമരം സംഘടിപ്പിച്ചയാളാണ് സണ്ണി കടൂത്താഴെ. മോട്ടിവേഷന്‍ ട്രെയിനറും, കത്തോലിക്ക കോണ്‍ഗ്രസ് കോതമംഗലം രൂപത പ്രസിഡന്റ്, പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം എന്നീ നിലകളിലും പ്രശസ്തനാണ്.

പത്തനാപുരത്ത് മുന്‍ സൈനികന്‍ അനില്‍ കുമാര്‍ എസ് (അനില്‍ പിള്ള) ആണ് ട്വന്റി20 സ്ഥാനാർത്ഥി. മുന്‍ എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥനും, മാനേജ്‌മെന്റ് വിദഗ്ദനുമാണ് അനില്‍ കുമാര്‍…….