കോതമംഗലം: മാമലക്കണ്ടത്ത് വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയ മൂന്നംഗ സംഘത്തില്‍ കാണാതായ ആദിവാസിയുവതിയെ രാത്രി ഒമ്പതോടെ കണ്ടെത്തി.
മേട്നാപ്പാറ ആദിവാസി ഉന്നതിയിലെ ബാലന്റെ ഭാര്യ മഞ്ജുവിനെ (28) യാണു കാണാതായത്. ഇന്നലെ ഉച്ചയ്ക്ക് ഉന്നതിയില്ലെ ആലമ്മ, ഓമന എന്നിവര്‍ക്കൊപ്പമാണു വിറക് ശേഖരിക്കാന്‍ പോയത്.
മഞ്ജുവിനൊപ്പം പോയ രണ്ടു പേരും വൈകുന്നേരത്തോടെ തിരിച്ചെത്തിയപ്പോഴാണ് മഞ്ജുവിനെ കാണാതായ വിവരം അറിയുന്നത്. തുടര്‍ന്ന് ഊരുവാസികളും വനപാലകരും പോലീസും ചേര്‍ന്നു നടത്തിയ തെരച്ചിലിനൊടുവില്‍ ചാലിയംപാറ ഭാഗത്തുനിന്ന് രാത്രി ഒമ്പതോടെയാണു കണ്ടെത്തിയത്.
മേട്നാപ്പാറയില്നിന്ന് രണ്ടു കിലോമീറ്റര്‍ അകലെയാണു സ്ഥലം. പേരു വിളിച്ച് പോകുന്നതിനിടെ മരത്തിനു മുകളില്‍നിന്ന് ശബ്ദം കേട്ട് പരിശോധിച്ചപ്പോഴാണ് മഞ്ജുവിനെ കണ്ടത്. സുരക്ഷിതമായി താഴെയിറക്കി രാത്രി പത്തോടെ ഇവരെ വീട്ടില്‍ എത്തിച്ചു.



