ടെ​ഹ്‌​റാ​ൻ: ഇ​സ്ര​യേ​ലും അ​മേ​രി​ക്ക​യും സം​യു​ക്ത​മാ​യി ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ ഇ​റാ​ന്‍റെ ഇ​സ്‌​ലാ​മി​ക് റെ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡ് കോ​ർ​പ്സ് (ഐ​ആ​ർ​ജി​സി) വ​ക്താ​വ് ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ അ​ലി മു​ഹ​മ്മ​ദ് നൈ​നി കൊ​ല്ല​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ട്. ഇ​റാ​നി​യ​ൻ സ്റ്റേ​റ്റ് മീ​ഡി​യ​യെ ഉ​ദ്ധ​രി​ച്ചാ​ണ് അ​ന്താ​രാ​ഷ്ട്ര വാ​ർ​ത്താ ഏ​ജ​ൻ​സി​ക​ൾ ഈ ​വി​വ​രം പു​റ​ത്തു​വി​ട്ട​ത്.

ഐ​ആ​ർ​ജി​സി​യു​ടെ ഔ​ദ്യോ​ഗി​ക വ​ക്താ​വ് എ​ന്ന നി​ല​യി​ൽ ഇ​റാ​ന്‍റെ സൈ​നി​ക ന​യ​ങ്ങ​ളും ത​ന്ത്ര​ങ്ങ​ളും ആ​ഗോ​ള​ത​ല​ത്തി​ൽ അ​റി​യി​ച്ചി​രു​ന്ന പ്ര​മു​ഖ​നാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​ടു​ത്തി​ടെ ന​ട​ന്ന ഇ​സ്ര​യേ​ൽ വി​രു​ദ്ധ നീ​ക്ക​ങ്ങ​ളി​ലും സൈ​നി​ക പ്ര​സ്താ​വ​ന​ക​ളി​ലും നൈ​നി സ​ജീ​വ​മാ​യി​രു​ന്നു.

ഇ​റാ​നും ഇ​സ്രയേ​ലും ത​മ്മി​ലു​ള്ള നേ​രി​ട്ടു​ള്ള ഏ​റ്റു​മു​ട്ട​ൽ പു​തി​യ ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ക്കു​ന്ന​തി​ന്‍റെ സൂ​ച​ന​യാ​യാ​ണ് ഈ ​കൊ​ല​പാ​ത​കം വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. ഇ​തി​നോ​ട് ഇ​റാ​ൻ എ​ങ്ങ​നെ പ്ര​തി​ക​രി​ക്കു​മെ​ന്നാ​ണ് ആ​ഗോ​ള സ​മൂ​ഹം ഉ​റ്റു​നോ​ക്കു​ന്ന​ത്.