തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സി​ൽ സീ​റ്റി​ന് അ​ർ​ഹ​രാ​യ നി​ര​വ​ധി ആ​ളു​ക​ൾ പാ​ർ​ട്ടി​യി​ലു​ണ്ടെ​ന്നും സീ​റ്റ് ആ​ഗ്ര​ഹി​ച്ച പ​ല​ർ​ക്കും നി​രാ​ശ ഉ​ണ്ടാ​കു​ന്ന​ത് സ്വാ​ഭാ​വി​ക​മാ​ണെ​ന്നും മു​തി​ർ​ന്ന നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല എം​എ​ൽ​എ. എ​ന്നാ​ൽ സീ​റ്റ് കി​ട്ടാ​ത്ത​വ​ർ പാ​ർ​ട്ടി വി​ട​രു​തെ​ന്നും പോ​യാ​ൽ അ​നു​ഭ​വി​ക്കേ​ണ്ടി വ​രു​മെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

പാ​ർ​ട്ടി​യാ​ണ് എ​ല്ലാ​വ​രെ​യും വ​ള​ർ​ത്തി​യ​തെ​ന്നും നി​ർ​ണാ​യ​ക ഘ​ട്ട​ത്തി​ൽ പാ​ർ​ട്ടി​ക്കൊ​പ്പം നി​ൽ​ക്കേ​ണ്ട​തു​ണ്ടെ​ന്നും ചെ​ന്നി​ത്ത​ല ഓ​ർ​മി​പ്പി​ച്ചു. ഇ​ത്ത​വ​ണ യു​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്നും തു​ട​ർ​ന്ന് ആ​വ​ശ്യ​മാ​യ പ​രി​ഗ​ണ​ന എ​ല്ലാ​വ​ർ​ക്കും ന​ൽ​കു​മെ​ന്നും ചെ​ന്നി​ത്ത​ല വ്യ​ക്ത​മാ​ക്കി.

സീ​റ്റ് കി​ട്ടാ​ത്ത​തി​ന്‍റെ പേ​രി​ൽ ആ​രും പാ​ർ​ട്ടി വി​ട​രു​ത്. വ​ലി​യ നേ​താ​ക്ക​ൾ ഒ​ന്നും പോ​യി​ട്ടി​ല്ല. സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ എ​ല്ലാ പ്ര​ശ്ന​ങ്ങ​ളും ക​ഴി​ഞ്ഞ ദി​വ​സ​ത്തോ​ടെ പ​രി​ഹ​രി​ച്ച​താ​യി നേ​താ​വ് ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ര്‍​ത്തു.

“ജി. ​സു​ധാ​ക​ര​ന് യു​ഡി​എ​ഫ് പി​ന്തു​ണ ന​ൽ​കു​മെ​ന്ന് ഉ​ട​ൻ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ക്കു​മെ​ന്നും ചെ​ന്നി​ത്ത​ല അ​റി​യി​ച്ചു. ജി. ​സു​ധാ​ക​ര​നെ സി​പി​എം ക​റി​വേ​പ്പി​ല​യാ​ക്കി. വ്യ​ക്ത​ത​യു​ള്ള നി​ല​പാ​ടു​ള്ള നേ​താ​വാ​ണ് അ​ദ്ദേ​ഹം. സി​പി​എം അ​ദ്ദേ​ഹ​ത്തെ അ​വ​ഗ​ണി​ച്ചു. സി​പി​എം കാ​ണി​ച്ച​ത് ക്രൂ​ര​ത​യാ​ണ്.’-​ര​മേ​ശ് ചെ​ന്നി​ത്ത​ല കു​റ്റ​പ്പെ​ടു​ത്തി.