ചെന്നൈ: പതിനേഴുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. തൂത്തൂക്കുടിയിൽ നടന്ന സംഭവത്തിൽ രാമനാഥപുരം സ്വദേശിയായ ധർമ മുനേശ്വരനെയാണ് തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ പതിനൊന്നിനാണ് വിദ്യാർഥിനിയെ കാണാതായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ തൂത്തുക്കുടിയിലെ കുളത്തൂരിൽനിന്നും മൃതദേഹം കണ്ടെടുക്കുകയായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്യാതെ മൃതദേഹം സ്വീകരിക്കില്ലെന്ന് കാണിച്ച് കുടുംബവും നാട്ടുകാരും പ്രതിഷേധിച്ചിരുന്നു.
തുടർന്ന് കോടതിയിടപ്പെട്ടാണ് പ്രതിഷേധം അവസാനിപ്പിച്ചത്. ഒരാഴ്ച നീണ്ട അന്വേഷണത്തിന് ഒടുവിലാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിസ്ഥിരം കുറ്റവാളിയാണെന്നും 2022ൽ സമാന കുറ്റകൃത്യം ചെയ്തിരുന്നെന്നും പോലീസ് വ്യക്തമാക്കി. പ്രതിഷേധം കനത്തതോടെ പത്ത് പ്രത്യേക ടീമുകൾ രൂപീകരിച്ചായിരുന്നു അന്വേഷണം.



