കോ​ഴി​ക്കോ​ട്: പ​രീ​ക്ഷ ക​ഴി​ഞ്ഞ് പു​റ​ത്തി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി​ക്ക് മ​ർ​ദ​നം. കോ​ഴി​ക്കോ​ട് മ​ട​വൂ​ർ ച​ക്കാ​ല​ക്ക​ൽ ഹ​യ​ർ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ൽ എ​ട്ടാം ക്ലാ​സു​കാ​ര​ന് ക്രൂ​ര മ​ർ​ദ​ന​മേ​റ്റ​ത്. ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് എ​ട്ടാം ക്ലാ​സു​കാ​ര​നെ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച​ത്.

15 വി​ദ്യാ​ർ​ഥി​ക​ൾ ചേ​ർ​ന്ന് പി​ടി​ച്ചു​കൊ​ണ്ടു​പോ​യി സ്കൂ​ളി​ന് സ​മീ​പ​ത്തെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ വ​ച്ച് മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി​യെ സ്കൂ​ൾ ബ​സി​ൽ ക​യ​റി വീ​ട്ടി​ലേ​ക്ക് പോ​കാ​നും അ​നു​വ​ദി​ച്ചി​ല്ല. മൂ​ക്കി​ൽ നി​ന്നു ര​ക്തം വ​രു​ന്ന​ത് വീ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. മു​ടി വെ​ട്ടി​യ​തും പു​തി​യ ചെ​രി​പ്പി​ട്ട​തു​മൊ​ക്കെ ചോ​ദ്യം ചെ​യ്താ​ണ് മ​ർ​ദ​ന​മെ​ന്നു പ​രാ​തി. താ​മ​ര​ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച കു​ട്ടി​യെ ഓ​മ​ശേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.