സംസ്ഥാനത്തെ സ്വർണവിലയിൽ വർധന. ഇന്ന് പവന് 480 രൂപയാണ് ഒറ്റയടിക്ക് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,10,680 രൂപയായി. ഗ്രാമിന് 60 രൂപ കൂടിയതോടെ വില 13,835 രൂപയിലെത്തി.

ഇന്നലെ(19-03-2026) ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലായിരുന്നു സ്വർണം. രാവിലെ 1,13,400 രൂപയായിരുന്നുവെങ്കിൽ, ഉച്ചയോടെ അത് 1,11,400 രൂപയായി താഴ്ന്നു. ഇതോടെ ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. ഒരു ദിവസംകൊണ്ട് തന്നെ 2,000 രൂപയുടെ ഇടിവ് രേഖപ്പെടുത്തിയതോടെ, സ്വർണം വാങ്ങാൻ കാത്തിരുന്നവർക്കായി ഇത് വലിയ ആശ്വാസമായി. 13,925  രൂപയിലാണ് ഒരു ഗ്രാം സ്വർണത്തിന്റെ വ്യാപാരം നടന്നത്. എന്നാൽ ഈ പ്രതീക്ഷകൾ ഒക്കെ തകർത്താണ് ഇന്ന് വീണ്ടും വില ഉയർന്നത്.