കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ലെ സോ​ദേ​പൂ​രി​ൽ ഗ​ർ​ഭി​ണി​യെ ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം മൃ​ത​ദേ​ഹം ക​ട്ടി​ലി​ന​ടി​യി​ൽ ഒ​ളി​പ്പി​ച്ചു. ആ​റ് മാ​സം ഗ​ർ​ഭി​ണി​യാ​യ പൂ​ജ മൊ​ണ്ട​ലി (24) നെ​യാ​ണ് ഭ​ർ​ത്താ​വ് ഋ​ഷി ഹ​രി​ച​ന്ദ് കൊ​ല​പ്പെ​ടു​ത്തി​യ​ത്.

ര​ണ്ട് വ​ർ​ഷം മു​ന്പാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും വി​വാ​ഹം. വി​വാ​ഹ​ശേ​ഷം ഋ‍​ഷി​യും അ​യാ​ളു​ടെ കു​ടും​ബ​വും പ​ണ​ത്തി​ന്‍റെ പേ​രി​ൽ പൂ​ജ​യെ പീ​ഡി​പ്പി​ച്ചി​രു​ന്നു.

ഗ​ർ​ഭി​ണി​യാ​യി​രു​ന്നി​ട്ടും പീ​ഡ​നം തു​ട​ർ​ന്നി​രു​ന്നു​വെ​ന്ന് പൂ​ജ​യു​ടെ കു​ടും​ബം ആ​രോ​പി​ച്ചു. ബു​ധ​നാ​ഴ്ച രാ​വി​ലെ പൂ​ജ പ​ണം ന​ൽ​കാ​ൻ വി​സ​മ്മ​തി​ച്ച​തി​നെ തു​ട​ർ​ന്ന് ത​ർ​ക്ക​മു​ണ്ടാ​വു​ക​യും തു​ട​ർ​ന്ന് ഋ​ഷി തു​ണി ഉ​പ​യോ​ഗി​ച്ച് ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന് ശേ​ഷം ഇ​യാ​ൾ മൃ​ത​ദേ​ഹം പ്ലാ​സ്റ്റി​ക് ക​വ​റി​ൽ പൊ​തി​ഞ്ഞ് ക​ട്ടി​ലി​ന​ടി​യി​ൽ ഒ​ളി​പ്പി​ച്ചു.

പി​ന്നീ​ട് പൂ​ജ​യു​ടെ കു​ടും​ബം വീ​ട്ടി​ൽ വ​ന്ന​പ്പോ​ഴാ​ണ് കൊ​ല​പാ​ത​ക വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​ന് ശേ​ഷം മ​ര​ണ​കാ​ര​ണം സ്ഥി​രീ​ക​രി​ക്കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഋ​ഷി​ക്കും കു​ടും​ബ​ത്തി​നു​മെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​റ​സ്റ്റ് ചെ​യ്തു.