മും​ബൈ: ആ​ഗോ​ള വി​പ​ണി​യി​ലെ തി​രി​ച്ച​ടി​ക​ളെ​ത്തു​ട​ർ​ന്ന് ഇ​ന്ത്യ​ൻ ഓ​ഹ​രി വി​പ​ണി​യി​ൽ വ​ൻ ത​ക​ർ​ച്ച. ഇ​ന്ന് വ്യാ​പാ​രം ആ​രം​ഭി​ച്ച ആ​ദ്യ ഒ​രു മ​ണി​ക്കൂ​റി​ൽ ത​ന്നെ നി​ക്ഷേ​പ​ക​ർ​ക്ക് 7.6 ല​ക്ഷം കോ​ടി രൂ​പ​യു​ടെ ന​ഷ്ടം സം​ഭ​വി​ച്ചു. സെ​ൻ​സെ​ക്സ് 2,000 പോ​യി​ന്‍റി​ല​ധി​ക​വും നി​ഫ്റ്റി 500 പോ​യി​ന്‍റി​ല​ധി​ക​വു​മാ​ണ് ഇ​ടി​ഞ്ഞ​ത്. ഖ​ത്ത​റി​ലെ റാ​സ് ല​ഫാ​ൻ ഇ​ൻ​ഡ​സ്ട്രി​യി​ൽ സി​റ്റി​യി​ലു​ള്ള എ​ൽ​എ​ൻ​ജി പ്ലാ​ന്‍റി​ന് നേ​രെ​യു​ണ്ടാ​യ ഇ​റാ​ന്‍റെ ആ​ക്ര​മ​ണ​മാ​ണ് ഇ​ന്ത്യ​ൻ ഓ​ഹ​രി​യി​ലെ ഈ ​വ​ൻ ഇ​ടി​വി​ന് കാ​ര​ണ​മാ​യ​ത്.

പ​ശ്ചി​മേ​ഷ്യ​യി​ൽ ഇ​റാ​നും അ​മേ​രി​ക്ക​യും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യ​ത് ആ​ഗോ​ള വി​പ​ണി​ക​ളെ​യാ​കെ പി​ടി​ച്ചു​ല​ച്ചു. ഇ​ത് നി​ക്ഷേ​പ​ക​രെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തി​യി​രി​ക്കു​ക​യാ​ണ്. യു​ദ്ധ​സാ​ഹ​ച​ര്യ​ത്തെ​ത്തു​ട​ർ​ന്ന് രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ൽ ക്രൂ​ഡ് ഓ​യി​ൽ വി​ല ബാ​ര​ലി​ന് 110 ഡോ​ള​റി​ന് മു​ക​ളി​ലെ​ത്തി. ഇ​ത് ഇ​ന്ത്യ​യു​ടെ സാ​മ്പ​ത്തി​ക രം​ഗ​ത്തി​ന് വ​ലി​യ വെ​ല്ലു​വി​ളി​യാ​ണ് ഉ​യ​ർ​ത്തു​ന്ന​ത്.

എ​ച്ച്ഡി​എ​ഫ്സി ബാ​ങ്ക് ചെ​യ​ർ​മാ​ൻ അ​താ​നു ച​ക്ര​വ​ർ​ത്തി​യു​ടെ അ​പ്ര​തീ​ക്ഷി​ത രാ​ജി എ​ച്ച്ഡി​എ​ഫ്സി ഓ​ഹ​രി​ക​ളി​ൽ വ​ലി​യ ഇ​ടി​വു​ണ്ടാ​ക്കി. ഡോ​ള​റി​നെ​തി​രെ രൂ​പ​യു​ടെ മൂ​ല്യം റെ​ക്കോ​ർ​ഡ് താ​ഴ്ച​യാ​യ 92.89 എ​ന്ന നി​ല​യി​ലേ​ക്ക് കൂ​പ്പു​കു​ത്തി. വ​രും ദി​വ​സ​ങ്ങ​ളി​ലും വി​പ​ണി​യി​ൽ അ​നി​ശ്ചി​ത​ത്വം തു​ട​രാ​നാ​ണ് സാ​ധ്യ​ത​യെ​ന്ന് സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​ർ വി​ല​യി​രു​ത്തു​ന്നു.