മൂന്നാഴ്ച മുൻപ് ഇറാനിൽ ആദ്യ ഇസ്രായേൽ മിസൈൽ പതിച്ചപ്പോൾ ലോകം ഭയപ്പെട്ട ആ കടുത്ത യാഥാർത്ഥ്യം ഇപ്പോൾ സംഭവിക്കുകയാണ്. അമേരിക്ക-ഇസ്രായേൽ സഖ്യവും ഇറാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടൽ കഴിഞ്ഞ 24 മണിക്കൂറിനിടെ പൂർണ്ണമായ ഒരു ‘ഇന്ധന യുദ്ധമായി’ (Oil War) മാറിയിരിക്കുന്നു. ബുധനാഴ്ച ഇരുവിഭാഗവും പരസ്പരം ഊർജ്ജ ഉൽപ്പാദന കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചതോടെ ലോകം വലിയൊരു സാമ്പത്തിക ആഘാതത്തിന്റെ നിഴലിലാണ്.
ഗൾഫ് മേഖലയിലെ ഇറാൻ്റെ ഊർജ്ജ ഉൽപ്പാദന കേന്ദ്രങ്ങളെ ആക്രമിക്കുന്നതിൽ നിന്ന് മാർച്ച് 17 വരെ അമേരിക്കയും ഇസ്രായേലും വിട്ടുനിന്നിരുന്നു. എന്നാൽ ഖത്തറുമായി ഇറാൻ പങ്കിടുന്ന ലോകത്തിലെ ഏറ്റവും വലിയ വാതകപ്പാടമായ സൗത്ത് പാർസിന് നേരെയുണ്ടായ ഇസ്രായേൽ ആക്രമണം യുദ്ധത്തിന്റെ ഗതി മാറ്റി.



