കൊ​ച്ചി: കോ​ൺ​ഗ്ര​സ് ഒ​രു ജ​നാ​ധി​പ​ത്യ പാ​ർ​ട്ടി​യാ​ണെ​ന്നും എ​തി​ർ​പ്പു​ക​ൾ ഉ​ണ്ടാ​വു​ക സ്വാ​ഭാ​വി​ക​മാ​ണെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. ത​ർ​ക്ക​ങ്ങ​ൾ ഇ​ല്ലാ​തെ​യാ​ണ് ഘ​ട​ക​ക​ക്ഷി​ക​ളു​ടെ സീ​റ്റ് വി​ഭ​ജ​നം പൂ​ർ​ത്തി​യാ​ക്കി​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​ല്ലാ സ്ഥാ​നാ​ർ​ഥി​ക​ളെ​യും ഇ​ന്ന് പ്ര​ഖ്യാ​പി​ക്കും. സ്ക്രീ​നിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ത്താ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് ലി​സ്റ്റ് വൈ​കി​യ​ത്. വി​വാ​ദ​ങ്ങ​ൾ മാ​ധ്യ​മ സൃ​ഷ്ടി​യാ​ണ്. സീ​റ്റ് വി​ഭ​ജ​ന​ത്തി​ൽ ത​ർ​ക്ക​ങ്ങ​ൾ ഉ​ണ്ടാ​യി​ല്ല.

കെ. ​സു​ധാ​ക​ര​നു​മാ​യി നി​ര​ന്ത​രം സ​മ്പ​ർ​ക്ക​മു​ണ്ട്. എ​പ്പോ​ഴും വി​ളി​ക്കാ​റു​ണ്ട്. അ​ദ്ദേ​ഹം എ​ന്‍റെ നേ​താ​വാ​ണ്. ഒ​ഴി​ച്ചി​ട്ട അ​ഞ്ച് മ​ണ്ഡ​ല​ങ്ങ​ളി​ലും തീ​രു​മാ​ന​മാ​യി.

ബം​ഗാ​ളി​ൽ സി​പി​എം ത​ക​ർ​ന്ന​ത് 33 വ​ർ​ഷ​ത്തെ ഭ​ര​ണ​ത്തി​ന് ശേ​ഷ​മാ​ണെ​ങ്കി​ല്‍, പ​ത്തു​വ​ർ​ഷ​ത്തെ ഭ​ര​ണ​ത്തി​നു​ശേ​ഷം കേ​ര​ള​ത്തി​ൽ സി​പി​എം ത​ക​രും. കേ​ഡ​ർ പാ​ർ​ട്ടി​യാ​യ സി​പി​എ​മ്മി​ൽ മു​മ്പെ​ങ്ങും ഇ​ല്ലാ​ത്ത ക​ലാ​പ​മാ​ണ് ഉ​ണ്ടാ​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ന് ഇ​ട​യി​ലും ശേ​ഷ​വും വി​സ്മ​യ​ങ്ങ​ൾ ഉ​ണ്ടാ​കു​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​ഞ്ഞു.