സുൽത്താൻബത്തേരി: പുത്തൻകുന്നിൽ ഓട്ടോറിക്ഷയും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർ മരിച്ചു. ഓട്ടോയിൽ സഞ്ചരിക്കുകയായിരുന്ന നമ്പിക്കൊല്ലി സ്വദേശികളായ കലാധരൻ(58), ബാലൻ(60) എന്നിവരാണ് മരിച്ചത്.
ഇവർക്കൊപ്പം ഓട്ടോയിൽ ഉണ്ടായിരുന്ന നാരായണൻ എന്നയാളെ ഗുരുതരപരുക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകുന്നേരമാണ് അപകടം ഉണ്ടായത്.
അപകടത്തിൽ ഓട്ടോറിക്ഷ പൂർണമായും തകർന്നു. മൃതദേഹങ്ങൾ ബത്തേരി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.



