സംസ്ഥാനത്തെ സ്വർണവിലയിൽ വീണ്ടും ഇടിവ്. ഇന്ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വർണവില. ഇന്ന് ഒരു പവന് 1,13,400 രൂപയാണ് വില. ഒറ്റയടിക്ക് 2,040 രൂപയാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 255 രൂപ കുറഞ്ഞ് വില 14,175 രൂപയിലെത്തി.

ഇന്നലെ 1,15,440 രൂപയിലാണ് വ്യാപാരം നടന്നിരുന്നത്. പശ്ചിമേഷ്യയിലെ യുദ്ധത്തിനിടെ സ്വർണവില താഴേയ്ക്ക് പതിക്കുന്നതിൽ ആശ്വസിക്കുകയാണ് ഉപഭോക്താക്കൾ.

ഈ മാസത്തിന്റെ തുടക്കത്തിൽ പവൻ വില 1.26 ലക്ഷം കടന്ന് റെക്കോർഡ് ഇട്ടതിന് ശേഷം വില താഴേയ്ക്ക് പതിക്കുന്നതാണ് കണ്ടത്. യുദ്ധസാഹചര്യവും ആഗോള വിപണിയിലെ അനിശ്ചിതത്വവും സ്വർണ്ണവിലയിൽ വരും ദിവസങ്ങളിലും വലിയ മാറ്റങ്ങൾക്ക് കാരണമായേക്കാം.