പാ​ല​ക്കാ​ട്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് വ​ൻ വി​ജ​യം നേ​ടു​മെ​ന്ന് തൃ​ത്താ​ല​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വി.​ടി. ബ​ൽ​റാം. നൂ​റി​ല​ധി​കം സീ​റ്റു​ക​ൾ നേ​ടി​യാ​യി​രി​ക്കും യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തു​ക​യെ​ന്നും ബ​ൽ​റാം പ​റ​ഞ്ഞു.

‘ക​ഴി​ഞ്ഞ ത​വ​ണ ന​ഷ്ട​പ്പെ​ട്ട സീ​റ്റു​ക​ൾ ഇ​ത്ത​വ​ണ തി​രി​ച്ചു​പി​ടി​ക്കും. തൃ​ത്താ​ല​യി​ൽ ജ​യി​ക്കു​മെ​ന്നു​റ​പ്പാ​ണ്. പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ ഇ​ത്ത​വ​ണ കൂ​ടു​ത​ൽ സീ​റ്റു​ക​ൾ നേ​ടും.’-​ബ​ൽ​റാം അ​വ​കാ​ശ​പ്പെ​ട്ടു.

എ​ൽ​ഡി​എ​ഫി​ന്‍റെ ദു​ർ​ഭ​ര​ണം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നാ​ണ് ജ​നം ആ​ഗ്ര​ഹി​ക്കു​ന്ന​ത്. പ​ത്ത് വ​ർ​ഷ​ത്തെ ഭ​ര​ണ​ത്തി​ൽ ജ​നം വ​ല​ഞ്ഞി​രി​ക്കു​ക​യാ​ണ്. യു​ഡി​എ​ഫ് സ​ർ​ക്കാ​രി​നാ​യി ജ​നം വി​ധി​യെ​ഴു​തും. എ​ല്ലാ സീ​റ്റു​ക​ളി​ലും കോ​ൺ​ഗ്ര​സ് ഉ​ട​ൻ സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം ന​ട​ത്തു​മെ​ന്നും ബ​ൽ​റാം പ​റ​ഞ്ഞു.