മും​ബൈ: മ​ഹാ​രാഷ്‌ട്ര​യി​ലെ അ​ഹ​ല്യാ​ന​ഗ​റി​ൽ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​ക്കു നേ​രെ ആ​സി​ഡ് ആ​ക്ര​മ​ണം. സ്കൂ​ൾ വി​ട്ടു വീ​ട്ടി​ലേക്കു മ​ട​ങ്ങു​ക​യാ​യി​രു​ന്ന പെ​ൺ​കു​ട്ടി​യെ അ​ജ്ഞാ​ത​നാ​യ ഒ​രാ​ൾ വ​ന്നു മു​ഖ​ത്ത് ആ​സി​ഡ് ഒ​ഴി​ച്ച ശേ​ക്ഷം ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ​കു​ട്ടി​യു​ടെ നി​ല​വി​ളി കേ​ട്ട് ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​ർ ഉ​ട​ൻത​ന്നെ അ​ടു​ത്തു​ള്ള ആ​ശു​പ്ര​തി​യി​ൽ എ​ത്തി​ച്ചു.

സാമ്പ​ത്തി​ക​മാ​യി വ​ള​രെ പിന്നാക്കാ​വ​സ്ഥ​യി​ലു​ള്ള കു​ടും​ബ​മാ​ണ് കു​ട്ടി​യു​ടേ​ത്. കു​റ​ച്ച് മാ​സം മുമ്പ് പി​താ​വ് മ​രി​ച്ച​തി​നെത്തു​ട​ർ​ന്ന് അ​മ്മ​യാ​ണ് കു​ട്ടി​യെ വ​ള​ർ​ത്തു​ന്ന​ത്. അ​മ്മ കൂ​ലി​പ്പ​ണി​ക്കു പോ​യി ല​ഭി​ക്കു​ന്ന വ​രു​മാ​നം കൊ​ണ്ടാ​ണ് കു​ടും​ബം ക​ഴി​യു​ന്ന​ത്.

പ്ര​തി​യെ തി​രി​ച്ച​റി​യു​ന്ന​തി​നാ​യി സ​മീ​പ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. ആ​ക്ര​മ​ണ​ത്തി​ന്‍റെ പി​ന്നി​ലെ കാ​ര​ണം ഇ​തു​വ​രെ വ്യ​ക്ത​മാ​യി​ട്ടി​ല്ല. പ്ര​തി​യെ ഉ​ട​ൻ പി​ടി​കൂ​ടു​മെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.