ന്യൂ​ഡ​ൽ​ഹി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എം​പി​മാ​ര്‍​ക്ക് മ​ത്സ​രി​ക്കാ​ന്‍ അ​വ​സ​രം ന​ല്‍​ക​രു​തെ​ന്നും ഒ​രാ​ള്‍​ക്ക് ഇ​ള​വ് ന​ല്‍​കി​യാ​ല്‍ കൂ​ടു​ത​ല്‍ പേ​ര്‍ ആ​വ​ശ്യ​മു​ന്ന​യി​ച്ച് വ​രു​മെ​ന്നും രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി.

നി​യ​മ​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​ക​ളെ വി​ജ​യി​പ്പി​ക്കു​ക​യാ​ണ് എം​പി​മാ​രു​ടെ ജോ​ലി. കെ. ​സു​ധാ​ര​നോ​ട് ചോ​ദി​ക്കേ​ണ്ട ചോ​ദ്യ​ങ്ങ​ൾ എ​ന്നോ​ട് ചോ​ദി​ച്ചി​ട്ട് കാ​ര്യം ഇ​ല്ല. സു​ധ​കാ​ര​നെ പോ​ലെ വ​ലി​യ മ​നു​ഷ്യ​നെ സാ​ന്ത്വ​നി​പ്പി​ക്കാ​ൻ പോ​കേ​ണ്ട ഒ​രാ​ൾ അ​ല്ല താ​ൻ.

അ​ദ്ദേ​ഹം സീ​റ്റ് വേ​ണ​മെ​ന്ന് ആ​വ​ശ്യം ഉ​ന്ന​യി​ക്കു​മ്പോ​ൾ താ​ൻ പാ​ർ​ല​മെ​ന്‍റ് അം​ഗ​ങ്ങ​ൾ​ക്ക് സീ​റ്റ് കൊ​ടു​ക്ക​രു​തെ​ന്ന് പ​റ​യു​ന്നു. എ​ന്നെ കാ​ണു​ന്ന​ത് ഒ​രു ച​തു​ർ​ഥി​കാ​ണു​ന്ന​ത് പോ​ലെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്.

എ​ന്നെ ക​ഴി​ഞ്ഞ കു​റെ കാ​ല​മാ​യി അ​പ​മാ​നി​ക്കു​ന്ന, അ​വ​ഹേ​ളി​ക്കു​ന്ന, അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന ആ​ളു​ക​ളെ ആ​രെ​യെ​ങ്കി​ലു​മാ​ണ് സ്ഥാ​നാ​ർ​ഥി​യാ​യി കൊ​ണ്ടു​വ​രു​ന്ന​തെ​ങ്കി​ൽ അ​തി​നെ ഒ​ക്കെ വി​നാ​ശ കാ​ലേ വി​പ​രീ​ത ബു​ദ്ധി​യെ​ന്നെ പ​റ​യാ​ൻ ക​ഴി​യൂ.

കാ​സ​ർ​ഗോ​ട്ടെ കോ​ൺ​ഗ്ര​സ് ഒ​റ്റ​കെ​ട്ടാ​യി എ​തി​ർ​ക്കു​ന്ന ഒ​രാ​ളി​ന് സീ​റ്റ് കൊ​ടു​ത്താ​ൽ ഒ​രി​ക്ക​ലും മു​ന്ന​ണി​യു​ടെ വി​ജ​യ​ത്തി​ന് ഒ​തു​ങ്ങു​ന്ന ഒ​ന്നാ​യി​രി​ക്കി​ല്ല. ഇ​ന്നും ഞാ​ൻ ആ ​മ​ണ്ഡ​ലം പൊ​ന്നു പോ​ലെ നോ​ക്കു​ന്നു​ണ്ടെ​ന്നും രാ​ജ് മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ പ​റ​ഞ്ഞു.