യുദ്ധം നീണ്ടാല്‍ ജൂണോടെ ലോകത്ത് 45 ദശലക്ഷം പേർ കടുത്ത പട്ടിണിയിലാകുമെന്ന് യുഎന്നിനു കീഴിലുള്ള വേള്‍ഡ് ഫുഡ് പ്രോഗ്രാമിൻ്റെ മുന്നറിയിപ്പ്. ഫെബ്രുവരി 28ന് ആരംഭിച്ച യുദ്ധംമൂലം പ്രധാന മാനുഷിക സഹായ പാതകള്‍ തടസപ്പെട്ടിരിക്കുകയാണെന്നും ലോകത്ത് കൂടുതല്‍ പ്രതിസന്ധി നേരിടുന്ന ചില കേന്ദ്രങ്ങളിലേക്കുള്ള ജീവൻരക്ഷാ ഷിപ്പ്മെന്റുകള്‍ വൈകുകയുമാണെന്നും ഡെപ്യൂട്ടി എക്സിക്യൂട്ടീവ് ഡയറക്ടർ കാള്‍ സ്കാ പറഞ്ഞു. ഭക്ഷ്യധാന്യ, ഇന്ധന വിലക്കയറ്റവും ഷിപ്പിംഗ് ചെലവിലെ വർധനവും പ്രതിസന്ധിയുടെ ആഴം വർധിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുദ്ധം നീണ്ടാല്‍ ലോകത്ത് 45 ദശലക്ഷം പേർ കടുത്ത പട്ടിണിയിലാകുമെന്ന് യുഎന്നിനു കീഴിലുള്ള വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെ മുന്നറിയിപ്പ്



