തൃ​ശൂ​ർ: തൃ​ശൂ​ർ മ​ണ്ണു​ത്തി​യി​ൽ പോ​ലീ​സി​ന് നേ​രെ ഗു​ണ്ടാ ആ​ക്ര​മ​ണം. ഒ​ല്ലൂ​ർ സ്റ്റേ​ഷ​നി​ലെ എ​സ്ഐ വ​രു​ണി​ന്‍റെ കൈ​യ്ക്ക് കു​ത്തേ​റ്റു. ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ഷ്ണു​ജി​ത്ത്, ജി​ഷ്ണു എ​ന്നി​വ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.

വ​രു​ണി​ന്‍റെ കൈ​പ്പ​ത്തി​ക്കു​ള്ളി​ലാ​ണ് കു​ത്തേ​റ്റ​തെ​ന്നാ​ണ് വി​വ​രം. പ​രി​ക്ക് ഗു​രു​ത​ര​മാ​ണോ എ​ന്ന് വ്യ​ക്ത​മ​ല്ല. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പി​ടി​യി​ലാ​യ​വ​ർ‌ മൂ​ർ​ക്കി​നി​ക്ക​ര കൊ​ല​പാ​ത​ക കേ​സ് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ​വ​ർ​ഷം നെ​ല്ല​ങ്ക​ര​യി​ൽ മ​ണ്ണു​ത്തി പോ​ലീ​സി​ന് നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ സം​ഘ​ത്തി​ലും ഇ​വ​രു​ണ്ട്. വി​ഷ്ണു ജി​ത്തി​നെ​തി​രെ മ​ണ്ണു​ത്തി സ്‌​റ്റേ​ഷ​നി​ൽ കാ​പ്പ ചു​മ​ത്തി​യി​ട്ടു​ണ്ട്. ഇ​യാ​ളെ പി​ടി​കൂ​ടാ​ൻ എ​ത്തി​യ​താ​യി​രു​ന്നു പോ​ലീ​സ് സം​ഘം.