​തി​രു​വ​ന​ന്ത​പു​രം: തൊ​ണ്ടി​മു​ത​ൽ കേ​സി​ൽ ആ​ന്‍റ​ണി രാ​ജു​വി​ന് തി​രി​ച്ച​ടി നേ​രി​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം സീ​റ്റി​നാ​യി വീ​ണ്ടും സ​മ്മ​ർ​ദം ശ​ക്ത​മാ​ക്കി കേ​ര​ള കോ​ൺ​ഗ്ര​സ് എം. 13ാം ​സീ​റ്റാ​യി തി​രു​വ​ന​ന്ത​പു​രം വേ​ണ​മെ​ന്നാ​ണ് കേ​ര​ള കോ​ൺ​ഗ്ര​സ് എം ​നേ​താ​വ് ജോ​സ് കെ. ​മാ​ണി​യു​ടെ ആ​വ​ശ്യം.

നേ​ര​ത്തെ ന​ട​ന്ന സീ​റ്റ് ച​ർ​ച്ച​ക​ളി​ലും കേ​ര​ള കോ​ൺ​ഗ്ര​സ് എം ​തി​രു​വ​ന​ന്ത​പു​രം സീ​റ്റ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​മു​ണ്ടാ​യി​രു​ന്നി​ല്ല. ഇ​തി​നി​ടെ തൊ​ണ്ടി​മു​ത​ൽ കേ​സി​ൽ തി​രി​ച്ച​ടി നേ​രി​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വീ​ണ്ടും ആ​വ​ശ്യം ശ​ക്ത​മാ​ക്കാ​ൻ തീ​രു​മാ​നം.

അ​തേ​സ​മ​യം തി​രു​വ​ന​ന്ത​പു​രം സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​ല്‍ ആ​ന്‍റ​ണി രാ​ജു​വി​ന്‍റെ തീ​രു​മാ​നം കാ​ത്തി​രി​ക്കു​ക​യാ​ണ് സി​പി​എം. കേ​സി​ൽ കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തോ​ടെ എം​എ​ൽ​എ പ​ദ​വി​ക്ക് അ​യോ​ഗ്യ​ത​യും തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ല​ക്കും നേ​രി​ടു​ക​യാ​ണ് ആ​ന്‍റ​ണി രാ​ജു.