ന്യൂ​ഡ​ൽ​ഹി: ശ​ബ​രി​മ​ല യു​വ​തീ​പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​പ്രീം​കോ​ട​തി​യു​ടെ ഒ​ന്പ​തം​ഗ ബെ​ഞ്ച് പ​രി​ഗ​ണി​ക്കു​ന്ന കേ​സി​ൽ വാ​ദം എ​ഴു​തി ന​ൽ​കു​ന്ന​തി​നു​ള്ള സ​മ​യ​പ​രി​ധി നീ​ട്ടി.

ചീ​ഫ് ജ​സ്റ്റീ​സ് സൂ​ര്യ​കാ​ന്ത് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് മു​ന്പാ​കെ ഇ​ക്കാ​ര്യം ഉ​ന്ന​യി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് അ​ടു​ത്ത തി​ങ്ക​ളാ​ഴ്ച​വ​രെ സ​മ​യ​പ​രി​ധി നീ​ട്ടി​യ​ത്.കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ ക​ക്ഷി​ക​ൾ​ക്കും സ​മ​യ​പ​രി​ധി ബാ​ധ​ക​മാ​ണ്.

അ​തേ​സ​മ​യം തി​രു​വി​താംകൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​നു​വേ​ണ്ടി മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ മ​നു അ​ഭി​ഷേ​ക് സിം​ഗ്‌​വി കോ​ട​തി​യി​ൽ ഹാ​ജ​രാ​കും.

നേ​ര​ത്തേ സു​പ്രീം​കോ​ട​തി​ക്കു​മു​ന്നി​ൽ വി​ഷ​യ​മെ​ത്തി​യ​പ്പോ​ൾ യു​വ​തീ​പ്ര​വേ​ശ​ന​ത്തെ അ​നു​കൂ​ലി​ച്ച മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ രാ​കേ​ഷ് ദ്വി​വേ​ദി​ക്കു പ​ക​ര​മാ​ണ് സിം​ഗ്‌​വി ഹാ​ജ​രാ​കു​ന്ന​ത്.

2019ൽ ​വി​ഷ​യം സു​പ്രീം​കോ​ട​തി പ​രി​ഗ​ണി​ച്ച​പ്പോ​ൾ യു​വ​തീ​പ്ര​വേ​ശ​ന​ത്തെ എ​തി​ർ​ത്തു​കൊ​ണ്ടാ​ണ് അ​ദ്ദേ​ഹം ഹാ​ജ​രാ​യ​ത്.