വയനാട്: സിപിഎം നിയന്ത്രണത്തിലുള്ള ബ്രഹ്മഗിരി സൊസൈറ്റിക്ക് മുന്നിൽ ആത്മഹത്യാ ഭീഷണിയുമായി സിപിഎം പ്രവർത്തകൻ നൗഷാദ്. സ്ഥാപനത്തിൽ നിക്ഷേപിച്ച 14 ലക്ഷം രൂപ തിരികെ ലഭിക്കണം എന്നാവശ്യപ്പെട്ടാണ് നൗഷാദ് ആത്മഹത്യ ഭീഷണി മുഴക്കിയത്.
ഒരു കൈയിൽ പാർട്ടി പതാകയും മറ്റേ കൈയിൽ കന്നാസിൽ നിറച്ച പെട്രോളുമായെത്തിയ നൗഷാദിനെ പോലീസ് തടഞ്ഞു. ഇയാളുടെ കൈയിൽ നിന്നും പോലീസ് കന്നാസ് പിടിച്ചുവാങ്ങി.
പാർട്ടിയുടെ പേര് പറഞ്ഞ് കട്ട് മുടിപ്പിച്ചവരാണ് ഇവിടെയുള്ളതെന്നും നാട്ടിലുള്ള സകല സഖാക്കളെയും കൊടിയുടെ പേര് പറഞ്ഞ് പറ്റിച്ചുവെന്നും നൗഷാദ് ആരോപിച്ചു. ലഭിക്കാനുള്ള പണം തനിക്ക് തിരികെ നൽകണമെന്നും നൗഷാദ് ആവശ്യപ്പെട്ടു.
സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്ന നൗഷാദ് സൊസൈറ്റിയിലെ ജീവനക്കാരനായിരുന്നു. നേതാക്കൾ ഇടപെട്ട് പല തവണയായാണ് നൗഷാദിൽ നിന്നും 14 ലക്ഷം രൂപ മേടിച്ചെടുത്തത്.



