തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: വേ​​​​ന​​​​ല്‍ ക​​​​ടു​​​​ക്കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ല്‍ പാ​​​​ലും തൈ​​​​രും കേ​​​​ടു​​​​കൂ​​​​ടാ​​​​തെ സൂ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​​​നും ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​മു​​​​ള്ള മു​​​​ന്‍​ക​​​​രു​​​​ത​​​​ല്‍ നി​​​​ര്‍​ദേ​​​​ശ​​​​ങ്ങ​​​​ള്‍ മി​​​​ല്‍​മ പു​​​​റ​​​​ത്തി​​​​റ​​​​ക്കി.

ക​​​​ടു​​​​ത്ത വേ​​​​ന​​​​ലി​​​​ല്‍ ശ​​​​രി​​​​യാ​​​​യ രീ​​​​തി​​​​യി​​​​ല്‍ ത​​​​ണു​​​​പ്പി​​​​ച്ച് സൂ​​​​ക്ഷി​​​​ക്കാ​​​​ത്ത ക​​​​വ​​​​ര്‍ പാ​​​​ലും തൈ​​​​രും പി​​​​രി​​​​ഞ്ഞു​​​​പോ​​​​കാ​​​​നു​​​​ള്ള സാ​​​​ധ്യ​​​​ത കൂ​​​​ടു​​​​ത​​​​ലാ​​​​യ​​​​തി​​​​നാ​​​​ല്‍ ഉ​​​​പ​​​​യോ​​​​ഗം​​​​വ​​​​രെ, 45 ഡി​​​​ഗ്രി സെ​​​​ല്‍​ഷ്യ​​​​സി​​​​ല്‍ സൂ​​​​ക്ഷി​​​​ക്ക​​​​ണം. അ​​​​ന്ത​​​​രീ​​​​ക്ഷ ഊ​​​​ഷ്മാ​​​​വി​​​​ല്‍ അ​​​​ല​​​​ക്ഷ്യ​​​​മാ​​​​യി വെ​​​​ളി​​​​യി​​​​ല്‍ വ​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന ക​​​​വ​​​​ര്‍ പാ​​​​ല്‍ വാ​​​​ങ്ങി​​​​യാ​​​​ല്‍ പെ​​​​ട്ടെ​​​​ന്ന് കേ​​​​ടാ​​​​കും. അ​​​​തി​​​​നാ​​​​ല്‍ ശ​​​​രി​​​​യാ​​​​യ രീ​​​​തി​​​​യി​​​​ല്‍ ശീ​​​​തി​​​​ക​​​​രി​​​​ച്ച് സൂ​​​​ക്ഷി​​​​ക്കു​​​​ന്ന പാ​​​​ല്‍ ചോ​​​​ദി​​​​ച്ചു വാ​​​​ങ്ങ​​​​ണം. ഇ​​​​ക്കാ​​​​ര്യം മി​​​​ല്‍​മ ബൂ​​​​ത്ത് ഏ​​​​ജ​​​​ന്‍റു​​​​മാ​​​​രും വി​​​​ത​​​​ര​​​​ണ​​​​ക്കാ​​​​രും ക​​​​ച്ച​​​​വ​​​​ട​​​​ക്കാ​​​​രും ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ളും ശ്ര​​​​ദ്ധി​​​​ക്ക​​​​ണം.

പാ​​​​ലോ തൈ​​​​രോ വാ​​​​ങ്ങി​​​​ക്ക​​​​ഴി​​​​ഞ്ഞാ​​​​ല്‍ വീ​​​​ട്ടി​​​​ല്‍ എ​​​​ത്തി എ​​​​ത്ര​​​​യും പെ​​​​ട്ടെ​​​​ന്ന് ശീ​​​​തി​​​​ക​​​​രി​​​​ച്ചു സൂ​​​​ക്ഷി​​​​ക്ക​​​​ണം. യാ​​​​ത്ര​​​​യി​​​​ലും മ​​​​റ്റും പ്ലാ​​​​സ്റ്റി​​​​ക് ക​​​​വ​​​​ര്‍, ബാ​​​​ഗ് എ​​​​ന്നി​​​​വ​​​​യ്ക്കു​​​​ള്ളി​​​​ല്‍ വാ​​​​യു​​​​സ​​​​ഞ്ചാ​​​​ര​​​​മി​​​​ല്ലാ​​​​ത്ത അ​​​​വ​​​​സ്ഥ​​​​യി​​​​ല്‍ പാ​​​​ല്‍ ക​​​​വ​​​​റു​​​​ക​​​​ള്‍ അ​​​​ധി​​​​ക​​​​നേ​​​​രം സൂ​​​​ക്ഷി​​​​ക്ക​​​​രു​​​​ത്. ശീ​​​​തീ​​​​ക​​​​രി​​​​ച്ചു സൂ​​​​ക്ഷി​​​​ക്കു​​​​ന്ന പാ​​​​ല്‍ ഉ​​​​പ​​​​യോ​​​​ഗ​​​​ത്തി​​​​നാ​​​​യി എ​​​​ടു​​​​ക്കു​​​​മ്പോ​​​​ള്‍ ആ​​​​വ​​​​ശ്യം ക​​​​ഴി​​​​ഞ്ഞു​​​​ള്ള​​​​ത് ഉ​​​​ട​​​​ന്‍​ത​​​​ന്നെ ശീ​​​​തി​​​​ക​​​​ര​​​​ണി​​​​യി​​​​ല്‍ തി​​​​രി​​​​കെ വ​​​​യ്ക്കാ​​​​ന്‍ ശ്ര​​​​ദ്ധി​​​​ക്ക​​​​ണം. അ​​​​ന്ത​​​​രീ​​​​ക്ഷ ഊ​​​​ഷ്മാ​​​​വി​​​​ല്‍ അ​​​​ധി​​​​ക​​​​സ​​​​മ​​​​യം ഇ​​​​രു​​​​ന്ന പാ​​​​ല്‍ പി​​​​ന്നീ​​​​ട് ശീ​​​​തി​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തു കൊ​​​​ണ്ട് കേ​​​​ടാ​​​​കാ​​​​തി​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്നി​​​​ല്ല.

പാ​​​​ല്‍ ക​​​​വ​​​​ര്‍ റ​​​​ഫ്രി​​​​ജ​​​​റേ​​​​റ്റ​​​​റി​​​​ലെ ചി​​​​ല്‍ ബോ​​​​ക്സി​​​​ല്‍ സൂ​​​​ക്ഷി​​​​ക്ക​​​​ണം. ഫ്രീ​​​​സ​​​​റി​​​​ല്‍ സൂ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​ത് അ​​​​ഭി​​​​കാ​​​​മ്യ​​​​മ​​​​ല്ല. പാ​​​​ല്‍ കൈ​​​​കാ​​​​ര്യം ചെ​​​​യ്യു​​​​മ്പോ​​​​ള്‍ ശു​​​​ചി​​​​ത്വം പാ​​​​ലി​​​​ക്ക​​​​ണം. സ്വാ​​​​ഭാ​​​​വി​​​​ക​​​​മാ​​​​യ ഭൗ​​​​തി​​​​ക​​​​ഘ​​​​ട​​​​ന, മ​​​​ണം, രു​​​​ചി എ​​​​ന്നി​​​​വ​​​​യി​​​​ല്‍ വ്യ​​​​ത്യാ​​​​സം തോ​​​​ന്നി​​​​യാ​​​​ല്‍ പാ​​​​ല്‍ ഉ​​​​പ​​​​യോ​​​​ഗി​​​​ക്ക​​​​രു​​​​ത്. ശീ​​​​തി​​​​ക​​​​രി​​​​ച്ചു സൂ​​​​ക്ഷി​​​​ക്ക​​​​ല്‍ നി​​​​ര്‍​ബ​​​​ന്ധ​​​​മി​​​​ല്ലാ​​​​ത്ത മി​​​​ല്‍​മ യു​​​​എ​​​​ച്ച്ടി ലോം​​​​ഗ് ലൈ​​​​ഫ് പാ​​​​ല്‍ ഉ​​​​പ​​​​യോ​​​​ഗം ഈ ​​​​അ​​​​വ​​​​സ​​​​ര​​​​ത്തി​​​​ല്‍ അ​​​​ഭി​​​​കാ​​​​മ്യ​​​​മാ​​​​ണ്.