ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനി സ്വവർഗാനുരാഗിയായേക്കാമെന്ന് അമേരിക്കൻ ഇന്റലിജൻസ് ഏജൻസികൾ വിശ്വസിക്കുന്നതായി റിപ്പോർട്ട്. അടുത്തിടെ നടന്ന ഒരു ഇന്റലിജൻസ് ബ്രീഫിംഗിനിടെ ഈ വിവരം അറിഞ്ഞ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അമ്പരന്നതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ ആഴ്ച നടന്ന രഹസ്യ ബ്രീഫിംഗിലാണ് യു.എസ് ഉദ്യോഗസ്ഥർ വിലയിരുത്തിയ രഹസ്യാന്വേഷണ വിവരങ്ങൾ പുറത്ത് വിട്ടതെന്ന് വാർത്താ മാധ്യമം അവകാശപ്പെട്ടു. ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് പ്രകാരം, ഈ വാർത്ത പ്രസിഡന്റിൽ പ്രകടമായ പ്രതികരണം ഉണ്ടാക്കി. ഈ വിവരങ്ങൾ കേട്ടപ്പോൾ ട്രംപിന് അത്ഭുതം അടക്കാനായില്ല, ഉറക്കെ പൊട്ടിച്ചിരിക്കുകയും ചെയ്തു. മുറിയിലുണ്ടായിരുന്ന മറ്റുള്ളവരും തമാശയോടെയാണ് ഇതിനോട് പ്രതികരിച്ചത്.