ടെ​ൽ അ​വീ​വ്: ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വി​ന്‍റേ​താ​യി പു​റ​ത്തു​വ​ന്ന പു​തി​യ വീ​ഡി​യോ​യ്ക്കെതിരേയും ആരോപണങ്ങളുമായി എതിരാളികൾ. താ​ൻ കൊ​ല്ല​പ്പെ​ട്ടു​വെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ ത​ള്ളാ​ൻ അ​ദ്ദേ​ഹം പ​ങ്കു​വ​ച്ച വീ​ഡി​യോ എ​ഐ ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച ‘ഡീ​പ്ഫേ​ക്ക്’ ആ​ണെ​ന്ന ആ​രോ​പ​ണ​മാ​ണ് ഇ​പ്പോ​ൾ എതിരാളികൾ ഉയർത്തുന്നത്. 

ഇ​ലോ​ൺ മ​സ്കി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ‘എ​ക്സ്’ പ്ലാ​റ്റ്‌​ഫോ​മി​ലെ എ​ഐ ചാ​റ്റ്ബോ​ട്ടാ​യ ‘ഗ്രോ​ക്ക്’ ത​ന്നെ ഈ ​വീ​ഡി​യോ വ്യാ​ജ​മാ​ണെ​ന്ന് പ്ര​ഖ്യാ​പി​ച്ച​താ​ണ് ഇ​സ്ര​യേ​ലി​നെ വെ​ട്ടി​ലാ​ക്കി​യ​ത്. “ഇ​തൊ​രു 100% ഡീ​പ്ഫേ​ക്ക് വീ​ഡി​യോ​യാ​ണെ​ന്നും നെ​ത​ന്യാ​ഹു ഒ​രു ക​ഫേ​യി​ലി​രു​ന്ന് ഇ​റാ​ൻ-​ലെ​ബ​ന​ൻ സൈ​നി​ക നീ​ക്ക​ങ്ങ​ളെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ന്ന യ​ഥാ​ർ​ഥ സം​ഭ​വം ന​ട​ന്നി​ട്ടി​ല്ലെ​ന്നും ഗ്രോ​ക്ക് പ്ര​തി​ക​രി​ച്ചു.

മു​മ്പ് പു​റ​ത്തു​വ​ന്ന ഒ​രു വീ​ഡി​യോ​യി​ൽ നെ​ത​ന്യാ​ഹു​വി​ന് ആ​റ് വി​ര​ലു​ക​ൾ ഉ​ള്ള​താ​യി കാ​ണ​പ്പെ​ട്ട​ത് എ​ഐ പി​ശ​കാ​ണെ​ന്നും അ​ദ്ദേ​ഹം മ​രി​ച്ചു​വെ​ന്നും വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ച്ചി​രു​ന്നു. ഇ​തിനു മ​റു​പ​ടി​യാ​യി പു​തി​യ വീ​ഡി​യോ​യി​ൽ അ​ദ്ദേ​ഹം ത​ന്‍റെ പ​ത്ത് വി​ര​ലു​ക​ളും ക്യാ​മ​റ​യ്ക്കു മു​ന്നി​ൽ കാ​ണി​ക്കു​ന്നു​ണ്ട്.

എ​ന്നാ​ൽ വീ​ഡി​യോ​യി​ൽ നെ​ത​ന്യാ​ഹു താ​ഴേ​ക്കു നോ​ക്കു​മ്പോ​ൾ മു​ഖ​ത്തി​ന്‍റെ ആ​കൃ​തി മാ​റു​ന്ന​തും പ​ശ്ചാ​ത്ത​ല​ത്തി​ലു​ള്ള ആ​ളു​ക​ളു​ടെ രൂ​പ​ത്തി​ലെ അ​വ്യ​ക്ത​ത​യുമാണ് ഡീ​പ്ഫേ​ക്ക് ആരോപണത്തിനു പിന്നിൽ. എന്നാൽ, ജ​റു​സ​ലേ​മി​ലെ ‘സ​താ​ഫ്’ എ​ന്ന ക​ഫേ നെ​ത​ന്യാ​ഹു അ​വി​ടെ വ​ന്ന​തി​ന്‍റെ ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. ഇ​തു വീ​ഡി​യോ യ​ഥാ​ർ​ത്ഥ​മാ​ണെ​ന്ന വാ​ദ​ത്തി​ന് ബ​ല​മേ​കു​ന്നു.