കട്ടക്: ഒഡീഷയിൽ ആശുപത്രിയിൽ തീപിടിച്ച് 10 രോഗികൾ മരിച്ചു. 11 പേർക്ക് പരിക്കേറ്റു. കട്ടക്കിലെ എസ്സിബി മെഡിക്കൽ കോളജിന്റെ ട്രോമാ കെയർ ഐസിയുവിൽ തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം.
ആശുപത്രിയിലെ ജീവനക്കാർക്കാണ് പരിക്കേറ്റത്. രോഗികളെ രക്ഷിക്കുന്നതിനിടെയാണ് ജീവനക്കാർക്ക് പരിക്കേറ്റതെന്ന് ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി പറഞ്ഞു.
മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പുലർച്ചെ 2:30 നും മൂന്നിനുമിടയിലാണ് തീപിടുത്തമുണ്ടായത്. ഒഡീഷയിലെ പ്രധാന സർക്കാർ ആശുപത്രിയാണ് എസ്സിബി ആശുപത്രി.
സംഭവത്തിന് പിന്നാലെ, ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി, ആരോഗ്യമന്ത്രി മുകേഷ് മഹാലിംഗ് എന്നിവർ ആശുപത്രിയി സന്ദർശിച്ചു. ചികിത്സയിൽ കഴിയുന്ന രോഗികളെയും അവർ സന്ദർശിച്ചു.
ആകെ 23 രോഗികളെ മറ്റ് വകുപ്പുകളിലേക്ക് മാറ്റി. ഗുരുതരമായ ഏഴ് രോഗികൾ മറ്റ് ഐസിയുവുകളിലേക്കും വാർഡുകളിലേക്കും മാറ്റുന്നതിനിടെ മരിച്ചു, മറ്റ് മൂന്ന് രോഗികൾ പിന്നീട് മരിച്ചു. പരിക്കേറ്റ രോഗികൾക്ക് ശരിയായ ചികിത്സ നൽകാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്, ”മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.



