കൊ​ല്ലം: ഭാ​ര്യ​യെ ശ​ല്യ​പ്പെ​ടു​ത്തി​യാ​ളെ വി​ളി​ച്ചു​വ​രു​ത്തി മ​ർ​ദി​ച്ചു കൊ​ന്നു. കൊ​ട്ടി​യം ന​ടു​വി​ല​ക്ക​ര ദി​ലീ​പ് ഭ​വ​നി​ൽ ദി​ലീ​പ്(42)​ആ​ണ് മ​രി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളാ​യ ക​ല്ലു​വാ​തു​ക്ക​ൽ വി​ല​വൂ​ർ​കോ​ണം സ്വ​ദേ​ശി വ​രു​ൺ (30), ഭാ​ര്യ സോ​ന എ​ന്നി​വ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കൂ​ടു​ത​ൽ പ്ര​തി​ക​ളു​ണ്ടെ​ന്നു സം​ശ​യി​ക്കു​ന്ന​താ​യും അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

കൊ​ല്ല​പ്പെ​ട്ട ദി​ലീ​പ്, സോ​ന​യ്ക്ക് സ്ഥി​ര​മാ​യി ഫോ​ണി​ൽ മെ​സേ​ജ് അ​യ​ച്ചി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്കം പ​റ​ഞ്ഞു തീ​ർ​ക്കാ​ൻ ഞാ​യ​റാ​ഴ്ച രാ​വി​ലെ വ​രു​ൺ, ദി​ലീ​പി​നെ ഉ​ളി​യ​നാ​ടു​ള്ള സു​ഹൃ​ത്തി​ന്‍റെ വാ​ട​ക വീ​ട്ടി​ൽ വി​ളി​ച്ചു​വ​രു​ത്തി.

തു​ട​ർ​ന്ന് ഇ​വി​ടെ വ​ച്ച് വ​രു​ൺ, ദി​ലീ​പി​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു. അ​വ​ശ​നാ​യ ദി​ലീ​പി​നെ പ്ര​തി​ക​ൾ ത​ന്നെ ക​ല്ലു​വാ​തു​ക്ക​ലെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. തു​ട​ർ​ന്ന് പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​ലേ​ക്ക് കൊ​ണ്ടു​പോ​യി. എ​ന്നാ​ൽ ഇ​വി​ടെ എ​ത്തി​യ​പ്പോ​ഴേ​ക്കും മ​ര​ണം​സം​ഭ​വി​ച്ചു.

ദി​ലീ​പി​ന്‍റെ ശ​രീ​ര​ത്തി​ൽ ക്ഷ​ത​മേ​റ്റ​താ​യി ഡോ​ക്ട​ർ​മാ​ർ ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് വി​വ​രം ആ​ശു​പ​ത്രി എ​യ്ഡ് പോ​സ്റ്റി​ലു​ള്ള പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ചാ​ത്ത​ന്നൂ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ദ​മ്പ​തി​മാ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

പോ​ലീ​സ് വ​രു​ണു​മാ​യി ഉ​ളി​യ​നാ​ട് അ​പ്പൂ​പ്പ​ൻ​ക്കാ​വി​ന്‌ അ​ടു​ത്തു​ള്ള ക​നാ​ലി​നു സ​മീ​പ​ത്തെ വീ​ട്ടി​ലെ​ത്തി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.

ഉ​ളി​യ​നാ​ട് സ്വ​ദേ​ശി ബാ​ലു​വാ​ണ് ഇ​വി​ടെ വാ​ട​ക​യ്ക്ക് താ​മ​സി​ച്ചി​രു​ന്ന​ത്. ബാ​ലു​വും വ​രു​ണും കൂ​ട്ടു​കാ​രാ​ണ്. പോ​ലീ​സ് വീ​ടു​പൂ​ട്ടി സീ​ൽ ചെ​യ്തു. ദി​ലീ​പി​ന്‍റെ മൃ​ത​ദേ​ഹം പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. മൃ​ത​ദേ​ഹം തി​ങ്ക​ളാ​ഴ്ച ശാ​സ്ത്രീ​യ​പ​രി​ശോ​ധ​ന ന​ട​ത്തി പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കും.