തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ വി​ളി​ച്ച രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ യോ​ഗം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന്.

പെ​രു​മാ​റ്റ​ച​ട്ടം സം​ബ​ന്ധി​ച്ചും, മ​റ്റ് തെ​ര​ഞ്ഞെ​ടു​പ്പ് മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളും യോ​ഗ​ത്തി​ല്‍ വ്യ​ക്ത​മാ​ക്കും. പൊ​തു​ജ​ന​ങ്ങ​ള്‍​ക്കു​ള്ള മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളും യോ​ഗ​ത്തി​ല്‍ വി​ശ​ദീ​ക​രി​ക്കും.

നേ​ര​ത്തെ, ചീ​ഫ് ഇ​ല​ക്ട​റ​ല്‍ ഓ​ഫീ​സ​ര്‍ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യി​രു​ന്നു. ക്ര​മ​സ​മാ​ധാ​ന പ്ര​ശ്‌​ന​ങ്ങ​ള്‍, പ്ര​ശ്‌​ന​ബാ​ധി​ത മേ​ഖ​ല​ക​ള്‍ തു​ട​ങ്ങി​യ​വ ച​ര്‍​ച്ച​യാ​യി.

പ്ര​ശ്‌​ന​ബാ​ധി​ത ബൂ​ത്തു​ക​ള്‍, കേ​ന്ദ്ര സേ​ന​ക​ളു​ടെ വി​ന്യാ​സം തു​ട​ങ്ങി​യ​വ സം​ബ​ന്ധി​ച്ച റി​പ്പോ​ര്‍​ട്ട് ചീ​ഫ് ഇ​ല​ക്ട​റ​ല്‍ ഓ​ഫീ​സ​ര്‍ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് കൈ​മാ​റി​യി​ട്ടു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പി​ന് സം​സ്ഥാ​നം എ​ല്ലാ ത​ര​ത്തി​ലും സ​ജ്ജ​മാ​ണെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ ര​ത്ത​ന്‍ യു. ​ഖേ​ല്‍​ക്ക​ര്‍ അ​റി​യി​ച്ചു.