കൊ​ച്ചി: വി​വാ​ഹാ​ഘോ​ഷ​ത്തി​നി​ടെ വ​ര​ന്‍റെ സു​ഹൃ​ത്തു​ക്ക​ള്‍ പൊ​ട്ടി​ച്ച ഗു​ണ്ടി​ന്‍റെ ശ​ബ്ദം കേ​ട്ട് വ​ധു ബോ​ധം കെ​ട്ടു​വീ​ണു. മ​ര​ട് തെ​ക്കും​ഭാ​ഗം സ​ര​സ്വ​തീ വി​ലാ​സം എ​ൽ​പി സ്കൂ​ൾ ഹാ​ളി​ൽ ഞാ​യ​റാ​ഴ്ച്ച വൈ​കി​ട്ട് ന​ട​ന്ന വി​വാ​ഹ സ​ൽ​ക്കാ​ര​ത്തി​ലാ​യി​രു​ന്നു സം​ഭ​വം.

വ​ധൂ​വ​ര​ൻ​മാ​ർ ഇ​രി​ക്കു​ന്ന സ്റ്റേ​ജി​നും റോ​ഡി​നു​മി​ട​യി​ലു​ള്ള ഭാ​ഗ​ത്താ​യി​രു​ന്നു ഗു​ണ്ട് പൊ​ട്ടി​ച്ച​ത്. ശ​ബ്ദം കേ​ട്ട് ഞെ​ട്ടി ബോ​ധം കെ​ട്ടു വീ​ണ വ​ധു​വി​നെ ഉ​ട​ൻ ത​ന്നെ ബ​ന്ധു​ക്ക​ൾ തൃ​പ്പൂ​ണി​ത്തു​റ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

അ​ടി​യ​ന്ത​ര ശു​ശ്രൂ​ഷ​ക​ള്‍ ന​ല്‍​കി​യ​തോ​ടെ ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ള്‍ മാ​റി യു​വ​തി ബോ​ധം വീ​ണ്ടെ​ടു​ത്തു. വൈ​കാ​തെ ത​ന്നെ തി​രി​കെ വി​വാ​ഹ ഹാ​ളി​ലേ​ക്ക് മ​ട​ങ്ങി ച​ട​ങ്ങു​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കു​ക​യാ​യി​രു​ന്നു.