ക​ള​മ​ശ്ശേ​രി: 100 കോ​ടി​യി​ല​ധി​കം രൂ​പ ത​ട്ടി​ച്ച കേ​സി​ൽ അ​റ്റ്കോ​സ് സ്ഥാ​പ​ന ഉ​ട​മ​ക​ളെ അ​റ​സ്റ്റു ചെ​യ്തു. അ​ഗ്രി​ക​ൾ​ച​റ​ൽ ടൂ​റി​സം മേ​ഖ​ല​യി​ൽ ലാ​ഭം വാ​ഗ്ദാ​നം ചെ​യ്ത് നൂ​റു​ക​ണ​ക്കി​ന് പേ​രി​ൽ​നി​ന്ന് നി​ക്ഷേ​പം വാ​ങ്ങി മു​ങ്ങി​യ അ​റ്റ്​​കോ​സ്​ ഡ​യ​റ​ക്ട​ർ​മാ​രാ​യ തൃ​ശൂ​ർ എ​ൽ​തു​രു​ത്ത് ലാ​ലൂ​ർ റോ​ഡി​ൽ പാ​റ​ത്ത​ല വീ​ട്ടി​ൽ മു​ര​ളീ​ധ​ര​ൻ (62), മ​ക്ക​ളാ​യ ആ​ഷി​ക് (32), അ​ഖി​ൽ (35) എ​ന്നി​വ​രെ​യാ​ണ് ക​ള​മ​ശ്ശേ​രി പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ക​ള​മ​ശ്ശേ​രി പ​ത്ത​ടി​പ്പാ​ലം ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​ന്ന അ​ഗ്രി ടൂ​റി​സം കോ​ഓ​പ​റേ​റ്റി​വ് സൊ​സൈ​റ്റി, മ​ൾ​ട്ടി സ്റ്റേ​റ്റ് കോ ​ഓ​പ​റേ​റ്റി​വ് സൊ​സൈ​റ്റി ആ​ക്ട് പ്ര​കാ​രം ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു. കേ​ര​ള​ത്തി​ൽ 13 ഇ​ട​ത്തും കോ​യ​മ്പ​ത്തൂ​രി​ലും ശാ​ഖ​യു​ണ്ട്. പ​ണം തി​രി​കെ ന​ൽ​കാ​തെ വ​ന്ന​പ്പോ​ൾ 32 സ്റ്റേ​ഷ​നു​ക​ളി​ലാ​യി 54 കേ​സെ​ടു​ത്തു.

ക​ള​മ​ശ്ശേ​രി​യി​ൽ 29 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. ഇ​തോ​ടെ പ്ര​തി​ക​ൾ ഒ​ളി​വി​ൽ പോ​യി. എ.​സി.​പി മ​നോ​ജ് കു​മാ​റി​ന്റെ മേ​ൽ​നോ​ട്ട​ത്തി​ൽ ക​ള​മ​ശ്ശേ​രി സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ ദി​ലീ​ഷ്, എ​സ്.​ഐ​മാ​രാ​യ സ​നീ​ഷ്, അ​നി​ൽ കു​മാ​ർ തു​ട​ങ്ങി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് തൃ​ശ്ശൂ​ർ അ​മ​ല ന​ഗ​റി​ലെ അ​പ​ർ​ട്മെ​ന്റി​ൽ നി​ന്ന് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.