കൊ​​​​ച്ചി: രാ​​​ജ്യ​​​ത്തെ പ്ര​​​​ഥ​​​​മ വൃ​​​​ക്ക​​​​മാ​​​​റ്റ ശ​​​​സ്ത്ര​​​​ക്രി​​​​യ​​​​യ്ക്കു നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കി​​​​യ പ്ര​​​​ശ​​​​സ്ത നെ​​​​ഫ്രോ​​​​ള​​​​ജി​​​​സ്റ്റും കൊ​​​​ച്ചി വി​​​​പി​​​​എ​​​​സ് ലേ​​​​ക്‌​​​​ഷോ​​​​ര്‍ ആ​​​​ശു​​​​പ​​​​ത്രി ഡ​​​​യ​​​​റ​​​​ക്ട​​​​റു​​​​മാ​​​​യ ഡോ. ​​​​കെ.​​​​വി. ജോ​​​​ണി (87) അ​​​​ന്ത​​​​രി​​​​ച്ചു.

വാ​​​​ർ​​​​ധ​​​​ക്യ​​​സ​​​​ഹ​​​​ജ​​​​മാ​​​​യ അ​​​​സു​​​​ഖ​​​​ങ്ങ​​​​ളാ​​​​ൽ ചി​​​​കി​​​​ത്സ​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു. സം​​​​സ്കാ​​​​രം പി​​​​ന്നീ​​​​ട്. എ​​​​ണാ​​​​കു​​​​ളം തേ​​​​വ​​​​ര ഫെ​​​​റി റോ​​​​ഡ് ഉ​​​​പ​​​​രി​​​​ക മാ​​​​ളി​​​​ക 12ബി​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു താ​​​​മ​​​​സം.

1971ൽ ​​​​വെ​​​​ല്ലൂ​​​​ർ സി​​​​എം​​​​സി​​​​യി​​​​ലാ​​​​ണ് ഡോ. ​​​​കെ.​​​​വി. ജോ​​​​ണി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ രാ​​​​ജ്യ​​​​ത്തെ ആ​​​​ദ്യ വൃ​​​​ക്ക​​​​മാ​​​​റ്റ ശ​​​​സ്ത്ര​​​​ക്രി​​​​യ ന​​​​ട​​​​ന്ന​​​​ത്. രാ​​​ജ്യ​​​ത്തെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ ഡ​​​​യാ​​​​ലി​​​​സി​​​​സ് സെ​​​​ന്‍റ​​​​റി​​​​ന് വെ​​​​ല്ലൂ​​​​രി​​​​ൽ തു​​​​ട​​​​ക്കം കു​​​​റി​​​​ച്ച​​​​തി​​​​ലും അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ മേ​​​​ൽ​​​​നോ​​​​ട്ട​​​​മു​​​​ണ്ട്. 1993ൽ ​​​​കു​​​​വൈ​​​​റ്റി​​​​ലും റീ​​​​ന​​​​ൽ ട്രാ​​​​ൻ​​​​സ്പ്ലാ​​​​ന്‍റ് സെ​​​​ന്‍റ​​​​ർ സ്ഥാ​​​​പി​​​​ക്കു​​​​ന്ന​​​​തി​​​​ൽ ഡോ. ​​​​ജോ​​​​ണി പ്ര​​​​ധാ​​​​ന പ​​​​ങ്ക് ​വ​​​​ഹി​​​​ച്ചു.

കു​​​​വൈ​​​​റ്റ് നാ​​​​ഷ​​​​ണ​​​​ൽ ഫി​​​​സി​​​​ഷ്യ​​​​ൻ​​​​സ് പ്രൊ​​​​മോ​​​​ഷ​​​​ൻ ക​​​​മ്മി​​​​റ്റി അ​​​​ധ്യ​​​​ക്ഷ​​​പ​​​​ദ​​​​വി​​​​യും അ​​​​ദ്ദേ​​​​ഹം വ​​​​ഹി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ഇ​​​​ന്ത്യ​​​​യും കു​​​​വൈ​​​​റ്റു​​​​മാ​​​​യു​​​​ള്ള ബ​​​​ന്ധം ശ​​​​ക്തി​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​ന് കു​​​​വൈ​​​​റ്റ് മി​​​​നി​​​​സ്ട്രി ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യ ഉ​​​​ന്ന​​​​ത​​​​ത​​​​ല ആ​​​​രോ​​​​ഗ്യ പ്ര​​​​തി​​​​നി​​​​ധി സം​​​​ഘ​​​​ത്തി​​​​ലെ പ്ര​​​​ധാ​​​​നി​​​​യാ​​​​യി​​​​രു​​​​ന്നു ഡോ. ​​​​ജോ​​​​ണി. കു​​​​വൈ​​​​റ്റ് സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല മെ​​​​ഡി​​​​സി​​​​ൻ ഫാ​​​​ക്ക​​​​ൽ​​​​റ്റി വൈ​​​​സ് ഡീ​​​​ൻ പ​​​​ദ​​​​വി​​​​യും ലഭിച്ചിട്ടുണ്ട്.

വി​​​​പി​​​​എ​​​​സ് ലേ​​​​ക്‌​​​​ഷോ​​​​ര്‍ ആ​​​​ശു​​​​പ​​​​ത്രി മൈ​​​​ക്രോ​​​​ബ​​​​യോ​​​​ള​​​​ജി വി​​​​ഭാ​​​​ഗം മേ​​​​ധാ​​​​വി ഡോ. ​​​​മോ​​​​ളി ജോ​​​​ണി​​​​യാ​​​​ണു ഭാ​​​​ര്യ. മ​​​​ക്ക​​​​ൾ: ഡോ. ​​​​വി​​​​നോ ജോ​​​​ൺ വ​​​​ർ​​​​ഗീ​​​​സ് (യു​​​​എ​​​​സ്എ), ഡോ. ​​​​അ​​​​നി​​​​ൽ ജോ​​​​ൺ മാ​​​​ണി(​​​​യു​​​​എ​​​​സ്എ), ഡോ. ​​​​ആ​​​​ശ വി​​​​കാ​​​​സ് (യു​​​​കെ).