നെ​ടു​മ്പാ​ശേ​രി: കൊ​ച്ചി അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കും ഗ​ൾ​ഫി​ൽ​നി​ന്ന് കൊ​ച്ചി​യി​ലേ​ക്കു​മാ​യി ഇ​ന്ന​ലെ 39 വി​മാ​ന​ങ്ങ​ൾ സ​ർ​വീ​സ് ന​ട​ത്തി. ഗ​ൾ​ഫ് മേ​ഖ​ല​യി​ലേ​ക്ക് 21 വി​മാ​ന​ങ്ങ​ൾ കൊ​ച്ചി​യി​ൽ​നി​ന്നു പു​റ​പ്പെ​ട്ടു. ദു​ബാ​യ്, ഷാ​ർ​ജ, അ​ബു​ദാ​ബി, മ​സ്ക​റ്റ്, ദോ​ഹ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണു വി​മാ​ന​ങ്ങ​ൾ സ​ർ​വീ​സ് ന​ട​ത്തി​യ​ത്. ഇ​തി​ൽ അ​ഞ്ചു വി​മാ​ന​ങ്ങ​ൾ ദു​ബാ​യി​ലേ​ക്കും നാ​ലു വി​മാ​ന​ങ്ങ​ൾ അ​ബു​ദാ​ബി​യി​ലേ​ക്കു​മാ​ണ് സ​ർ​വീ​സ് ന​ട​ത്തി​യ​ത്.

18 വി​മാ​ന​ങ്ങ​ൾ വി​വി​ധ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു കൊ​ച്ചി​യി​ലേ​ക്ക് വ​ന്നു. പ്ര​ധാ​ന​മാ​യും എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ്, സൗ​ദി എ​യ​ർ​ലൈ​ൻ​സ്, ഒ​മാ​ൻ എ​യ​ർ, ഇ​ത്തി​ഹാ​ദ്, ഇ​ൻ​ഡി​ഗോ, ഗ​ൾ​ഫ് എ​യ​ർ, എ​യ​ർ അ​റേ​ബ്യ എ​ന്നീ വി​മാ​ന​ക​മ്പ​നി​ക​ളാ​ണു സ​ർ​വീ​സ് ന​ട​ത്തി​യ​ത്. ഇ​റാ​ൻ -ഇ​സ്രാ​യേ​ൽ സം​ഘ​ർ​ഷം ആ​രം​ഭി​ച്ച​തി​നു​ശേ​ഷം ഏ​റ്റ​വും കൂ​ടു​ത​ൽ വി​മാ​ന​ങ്ങ​ൾ വ​ന്ന​തും പോ​യ​തും ഇ​ന്ന​ലെ​യാ​ണ്.