തൃ​ശൂ​ർ: വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ച് മു​ൻ ഫു​ട്ബോ​ൾ താ​രം ഐ.​എം. വി​ജ​യ​ൻ. ഒ​രു പാ​ർ​ട്ടി​യു​ടെ​യും ഭാ​ഗ​മാ​യി നി​ൽ​ക്കാ​ൻ പ​റ്റി​ല്ലെ​ന്നും രാ​ജ്യ​സ​ഭാം​ഗ​ത്വം ന​ൽ​കി​യാ​ൽ സ്വീ​ക​രി​ക്കു​മെ​ന്നും ഐ.​എം. വി​ജ​യ​ൻ വ്യ​ക്ത​മാ​ക്കി.

“മൂ​ന്നു പാ​ർ​ട്ടി​യു​മാ​യി ബ​ന്ധ​മു​ണ്ട്. അ​ടു​ത്തി​ടെ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ദൂ​ത​ൻ വ​ന്നു ക​ണ്ടി​രു​ന്നു. സു​രേ​ഷ് ഗോ​പി​യും വി​ളി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ൽ​ക്കു​ന്നി​ല്ല. കോ​ൺ​ഗ്ര​സും മ​ത്സ​രി​ക്കു​ന്നോ ചോ​ദി​ച്ചി​രു​ന്നു. തെ​ര​ഞ്ഞ​ടു​പ്പ് രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് ഇ​ല്ല.’- ഐ.​എം. വി​ജ​യ​ൻ പ​റ​ഞ്ഞു.

രാ​ജ്യ​സ​ഭാം​ഗ​ത്വം സ്പോ​ർ​ട്സി​ന്‍റെ ഭാ​ഗ​മാ​യി കി​ട്ടി​യാ​ൽ സ്വീ​ക​രി​ക്കു​മെ​ന്നും ഐ.​എം. വി​ജ​യ​ൻ പ​റ​ഞ്ഞു. ത​നി​ക്ക് എ​ല്ലാ​രേ​യും വേ​ണം. ഒ​രി​ക്ക​ലും വി​ളി​ക്കാ​ത്ത​വ​ർ പോ​ലും വി​ളി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ൽ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. നി​ല​വി​ൽ ല​ഭി​ക്കു​ന്ന സ്നേ​ഹം തു​ട​ർ​ന്ന് ല​ഭി​ക്കാ​നാ​ണ് താ​ൽ​പ​ര്യ​മെ​ന്നും ഐ.​എം. വി​ജ​യ​ൻ പ​റ​ഞ്ഞു.

താ​ൻ ദേ​ശീ​യ താ​ര​മാ​യ​തി​നാ​ൽ സ്പോ​ർ​ട്സ് പ്രേ​മി​ക​ളും അ​ല്ലാ​ത്ത​വ​രും ഒ​രു പോ​ലെ സ്നേ​ഹി​ക്ക​പ്പെ​ടു​ന്നു​ണ്ട്. അ​ത് തു​ട​ർ​ന്നും ല​ഭി​ക്കാ​ൻ താ​ൽ​പ​ര്യ​പ്പെ​ടു​ന്നു​വെ​ന്നും ഐ.​എം. വി​ജ​യ​ൻ പ്ര​തി​ക​രി​ച്ചു.