കൊ​ല്ലം: പ​ത്ത​നാ​പു​രം എ​ൻ​എ​സ്എ​സ് താ​ലൂ​ക്ക് യൂ​ണി​യ​നി​ലെ ഭി​ന്ന​ത​യി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ. ജി ​സു​കു​മാ​ര​ൻ നാ​യ​ര്‍ പി​തൃ​തു​ല്യ​നാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തെ ഒ​രി​ക്ക​ലും എ​തി​ര്‍​ക്കി​ല്ലെ​ന്നും ഇ​പ്പോ​ള്‍ പ​ത്ത​നാ​പു​രം എ​ൻ​എ​സ്എ​സ് താ​ലൂ​ക്ക് യൂ​ണി​യ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​പ​ണ​ങ്ങ​ള്‍​ക്ക് പി​ന്നി​ൽ രാ​ഷ്ട്രീ​യ​മാ​ണെ​ന്നും ഗ​ണേ​ഷ് കു​മാ​ര്‍ പ​റ​ഞ്ഞു.

“എ​ന്‍റെ പി​താ​വാ​യ ആ​ര്‍. ബാ​ല​കൃ​ഷ്ണ പി​ള്ള ഒ​രു പാ​യ ഇ​ട്ടാ​ണ് എ​ൻ​എ​സ്എ​സ് പ​ത്ത​നാ​പു​രം താ​ലൂ​ക്ക് യൂ​ണി​യ​ൻ ആ​രം​ഭി​ച്ച​ത്. ഇ​ന്ന് 300 കോ​ടി​യു​ടെ ആ​സ്തി​യാ​ണ് താ​ലൂ​ക്ക് യൂ​ണി​യ​നു​ള്ള​ത്. ഈ ​ആ​സ്തി കൈ​ക്ക​ലാ​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന​ത്.’​ഗ​ണേ​ഷ് കു​മാ​ർ ആ​രോ​പി​ച്ചു.

“എ​നി​ക്ക് എ​ല്ലാ സ​മു​ദാ​യ​വും ഒ​രു​പോ​ലെ​യാ​ണ്. മ​തേ​ത​ര വി​ശ്വാ​സി​യും സാ​ധാ​ര​ണ​ക്കാ​ര​നു​മാ​ണ് ഞാ​ൻ. വ​ള​ഞ്ഞ വ​ഴി​യി​ൽ അ​ല്ല ഞാ​ൻ എ​ൻ​എ​സ്എ​സ് താ​ലൂ​ക്ക് യൂ​ണി​യ​ന്‍റെ ഭാ​ര​വാ​ഹി​യാ​യ​ത്. വോ​ട്ട് ചെ​യ്ത് തെ​ര​ഞ്ഞെ​ടു​ത്ത​താ​ണ്.

ജി. ​സു​കു​മാ​ര​ൻ നാ​യ​ര്‍ ജീ​വി​ച്ചി​രി​ക്കു​ന്ന​ട​ത്തോ​ളം അ​ദ്ദേ​ഹ​ത്തെ എ​തി​ര്‍​ക്കി​ല്ലെ​ന്ന് അ​ച്ഛ​ന് ന​ൽ​കി​യ വാ​ക്കാ​ണ്, അ​ത് ഞാ​ൻ പാ​ലി​ക്കും. മ​ന്ന​ത്ത് പ​ത്മ​നാ​ഭ​ൻ കെ​ട്ടി​പ​ടു​ത്ത​താ​ണ് എ​ൻ​എ​സ്എ​സ് എ​ന്ന മ​ഹാ​പ്ര​സ്താ​നം. ഞാ​ൻ ഏ​കാ​ധി​പ​തി​യൊ​ന്നു​മ​ല്ല. അ​ത്ത​ര​ത്തി​ൽ ഞാ​ൻ ഏ​കാ​ധി​പ​തി​യാ​ണെ​ന്ന് പ​ത്ത​നാ​പു​ര​ത്തെ ജ​ന​ങ്ങ​ള്‍ പ​റ​യി​ല്ല.’-​ഗ​ണേ​ഷ് കു​മാ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

ഞാ​ൻ‌ സാ​ധാ​ര​ണ​ക്കാ​ര​നാ​യ പൊ​തു​പ്ര​വ​ര്‍​ത്ത​ക​നാ​ണ്. എ​ല്ലാ​സ​മൂ​ഹ​ത്തി​നും എ​ന്നെ വി​മ​ര്‍​ശി​ക്കാ​നും തി​രു​ത്താ​നും അ​വ​കാ​ശ​മു​ണ്ട്. ഞാ​ൻ താ​ലൂ​ക്ക് യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ത്വ​ത്തി​ൽ നി​ന്ന് രാ​ജി​വെ​ക്കാ​ൻ ക​ത്ത് ന​ൽ​കാ​ൻ ത​യാ​റാ​ണെ​ന്ന് അ​റി​യി​ച്ച​താ​ണ്. പ​ത്ത​നാ​പു​ര​ത്ത് എ​ൻ​എ​സ്എ​സി​നെ ആ​രെ​ങ്കി​ലും ന​യി​ച്ചാ​ൽ മ​തി​യ​ല്ലോ. എ​നി​ക്ക് ജീ​വി​ക്കാ​ൻ ഒ​രു തൊ​ഴി​ലു​ണ്ട്. ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ള്‍ ചെ​യ്യാ​നു​ണ്ടെ​ന്നും താ​ൻ ഓ​ടി​ള​ക്കി വ​ന്ന​യാ​ള​ല്ലെ​ന്നും ഗ​ണേ​ഷ്‍ ​കു​മാ​ര്‍ പ​റ​ഞ്ഞു.