ടെ​ൽ അ​വീ​വ്: ഇ​റാ​ന്‍റെ ആ​ണ​വ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ധാ​ന ശാ​സ്ത്ര​ജ്ഞ​രെ ഇ​സ്ര​യേ​ൽ വ്യോ​മാ​ക്ര​മ​ണ​ത്തി​ലൂ​ടെ വ​ധി​ച്ച​താ​യി പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു വെ​ളി​പ്പെ​ടു​ത്തി. വെ​ള്ളി​യാ​ഴ്ച പു​റ​ത്തു​വി​ട്ട പ്ര​സ്താ​വ​ന​യി​ലാ​ണ് ഇ​റാ​ന്‍റെ ആ​ണ​വ ശേ​ഷി ത​ക​ർ​ക്കു​ന്ന​തി​നാ​യി ന​ട​ത്തി​യ നി​ർ​ണാ​യ​ക നീ​ക്ക​ത്തെ​ക്കു​റി​ച്ച് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി​യ​ത്.

ഇ​റാ​ന്‍റെ ആ​ണ​വ ഗ​വേ​ഷ​ണ കേ​ന്ദ്ര​ങ്ങ​ൾ​ക്ക് നേ​രെ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ പ്ര​മു​ഖ ശാ​സ്ത്ര​ജ്ഞ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി നെ​ത​ന്യാ​ഹു അ​വ​കാ​ശ​പ്പെ​ട്ടു. ഇ​സ്ര​യേ​ലി​ന്‍റെ സു​ര​ക്ഷ​യ്ക്ക് ഭീ​ഷ​ണി​യാ​കു​ന്ന ഇ​റാ​ന്‍റെ നീ​ക്ക​ങ്ങ​ളെ ത​ട​യാ​ൻ ഏ​ത​റ്റം വ​രെ​യും പോ​കു​മെ​ന്ന മു​ന്ന​റി​യി​പ്പും നെ​ത​ന്യാ​ഹു ന​ൽ​കി.

ഈ ​നീ​ക്കം ഇ​റാ​ന്‍റെ ആ​ണ​വാ​യു​ധ മോ​ഹ​ങ്ങ​ൾ​ക്ക് വ​ലി​യ തി​രി​ച്ച​ടി​യാ​കു​മെ​ന്ന് ഇ​സ്ര​യേ​ൽ വി​ല​യി​രു​ത്തു​ന്നു. വ​ർ​ഷ​ങ്ങ​ളാ​യി ഇ​റാ​ൻ ര​ഹ​സ്യ​മാ​യി വി​ക​സി​പ്പി​ക്കു​ന്ന ആ​ണ​വ സം​വി​ധാ​ന​ങ്ങ​ളെ ല​ക്ഷ്യം വെ​ച്ചാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. ഇ​റാ​ന്‍റെ പു​തി​യ പ​ര​മാ​ധി​കാ​രി​യാ​യി മൊ​ജ്ത​ബ ഖ​മേ​നി ചു​മ​ത​ല​യേ​റ്റ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് ഇ​ത്ത​ര​മൊ​രു വെ​ളി​പ്പെ​ടു​ത്ത​ൽ വ​രു​ന്ന​ത്.