പശ്ചിമേഷ്യയിലെ സംഘർഷങ്ങളെ തുടർന്നുണ്ടായ പാചക വാതക (എ.പി.ജി) പ്രതിസന്ധിയെ കോവിഡ് മഹാമരിക്കാലത്തെ പോലെ തന്നെ രാജ്യം മറികടക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാഴാഴ്ച എൻ.എക്സ്.ടി (NXT) ഉച്ചകോടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചത്. 

കോവിഡ് കാലത്ത് രാജ്യം ചെയ്തത് പോലെ, സ്ഥിതിഗതികൾ കൈകാര്യം ചെയ്യുന്നതിനും ആഗോള തടസ്സങ്ങൾ ഇന്ത്യൻ പൗരന്മാരെ ഭാരപ്പെടുത്താതിരിക്കാൻ സർക്കാർ ഒന്നിലധികം മേഖലകളിൽ പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.