പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് ആഗോള എണ്ണ വിപണിയിലുണ്ടായ കടുത്ത പ്രതിസന്ധി പരിഹരിക്കുന്നതിനായി നിർണ്ണായക നീക്കവുമായി അമേരിക്ക. ഉപരോധം ഏർപ്പെടുത്തിയിരുന്ന റഷ്യൻ എണ്ണയും പെട്രോളിയം ഉൽപ്പന്നങ്ങളും വാങ്ങാൻ മറ്റ് രാജ്യങ്ങൾക്ക് ഡൊണാൾഡ് ട്രംപ് ഭരണകൂടം 30 ദിവസത്തെ ഇളവ് അനുവദിച്ചു.
നിലവിൽ കടലിൽ കുടുങ്ങിക്കിടക്കുന്ന റഷ്യൻ എണ്ണക്കപ്പലുകൾക്ക് ഈ തീരുമാനത്തോടെ മോചനം ലഭിക്കും. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് മുകളിൽ എത്തിയ സാഹചര്യത്തിലാണ് വിപണിയെ ശാന്തമാക്കാൻ യുഎസ് ഈ താൽക്കാലിക നടപടി സ്വീകരിച്ചത്.



