അമേരിക്കയുടെയോ ഇസ്രായേലിന്റെയോ ഭാഗത്തുനിന്ന് ഇറാന്റെ എണ്ണ-വാതക കേന്ദ്രങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ പശ്ചിമേഷ്യയിലെ മുഴുവൻ ഊർജ്ജ അടിസ്ഥാന സൗകര്യങ്ങളും തകർക്കുമെന്ന് ഇറാൻ്റെ റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) മുന്നറിയിപ്പ് നൽകി.

ഇറാൻ്റെ ഇന്ധന കേന്ദ്രങ്ങൾക്കോ തുറമുഖങ്ങൾക്കോ നേരെ ചെറിയ തോതിലുള്ള ആക്രമണം ഉണ്ടായാൽ പോലും അതിശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാന്റെ സൈനിക വിഭാഗമായ ഖാതം അൽ അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്സ് വക്താവ് പ്രസ്താവനയിൽ അറിയിച്ചു. ഈ തിരിച്ചടി ഇറാൻ്റെ അതിർത്തിക്കുള്ളിൽ മാത്രം ഒതുങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കി.